അവസാനം കെനിഷാ ഫ്രാൻസിസും പ്രതികരിച്ചു; എത്രമാത്രം വേദന അനുഭവിക്കുന്നു എന്ന് പറയേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണ്!

8 months ago 6

Authored by: അശ്വിനി പി|Samayam Malayalam15 May 2025, 6:09 pm

താൻ പ്രതീക്ഷിച്ച പ്രണയ ജീവിതം ആയിരുന്നില്ല ആർതിയുമായുള്ള ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത് എന്ന് പറഞ്ഞ് രവി മോഹൻ പങ്കുവച്ച മൂന്ന് പേജുള്ള സ്റ്റേറ്റ്മെന്റിന് പിന്നാലെ കെനിഷാ ഫ്രാൻസിസിന്റെ പ്രതികരണവും വൈറലാവുന്നു

കെനിഷാ ഫ്രാൻസിസിൻറെ പ്രതികരണംകെനിഷാ ഫ്രാൻസിസിൻറെ പ്രതികരണം (ഫോട്ടോസ്- Samayam Malayalam)
രവി മോഹൻ - ആർതി രവി വിവാഹ മോചനം തമിഴ് സിനിമയിൽ സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വിധം പരസ്പരം കുറ്റപ്പെടുത്തലുകളായി മാറുകയാണ്. രവി മോഹൻ ഒരു വിവാഹത്തിൽ തന്റെ സുഹൃത്തും തെറാപ്പിസ്റ്റുമായ കെനിഷാ ഫ്രാൻസിസിനൊപ്പം പങ്കെടുത്തതിന് പിന്നാലെ ആർതി രവി പങ്കുവച്ച പത്രക്കുറിപ്പാണ് ഏറെ ചർച്ചയായത്. തന്നെയും മക്കളെയും പൂർണമായും അവഗണിക്കുന്നു എന്ന് പറഞ്ഞായിരുന്നു ആർതിയുടെ പോസ്റ്റ്.

പിന്നാലെ രവി മോഹനും കെനിഷാ ഫ്രാൻസിസിനും വ്യാപകമായ സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നു. ഒരാഴ്ചയോളമായി ഈ വിവാദങ്ങളോടൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല. അവസാനം രവി മോഹൻ നീണ്ട മൂന്ന് പേജുള്ള ഒരു സ്റ്റേറ്റ്മെന്റിലൂടെ ആർതിയുമായുള്ള ജീവിതത്തിൽ താൻ എത്രത്തോളം വേദനകൾ അനുഭവിച്ചു എന്ന് തുറന്നെഴുതി. പൊന്മുട്ടയിടുന്ന താറാവിനെ പോലെയായിരുന്നു ആർതിയ്ക്കും കുടുംബത്തിനും ഞാൻ, എന്റെ വീട്ടിലേക്ക് പോലും സമ്പാദിക്കുന്ന പണം അയച്ചു കൊടുക്കാൻ അനുവദിക്കാതെ, ഒരു കൂട്ടിലിട്ട് വളർത്തുകയായിരുന്നു എന്നൊക്കെയാണ് രവി മോഹൻ തുറന്നെഴുതിയത്.


Also Read: ചേച്ചി എല്ലാവർക്കും മാതൃക, 37 കാരി ശാമിലി എന്താ വിവാഹം കഴിക്കാത്തത്? സ്വാതന്ത്ര്യത്തിനും നിയന്ത്രണത്തിനും ഇടയിലാണെന്ന് നടി

തന്റെ കഴിഞ്ഞ കാല ജീവിതത്തെ പൂർണമായും ഒഴിവാക്കിയാണ് ആ വീട്ടിൽ നിന്നും ഇറങ്ങിയത്. മുൻ ഭാര്യയെ ഒഴിവാക്കുന്നു എന്നല്ലാതെ, എന്റെ മക്കളെ ഒരിക്കലും അകറ്റി നിർത്തില്ല. അവർ രണ്ട് പേരും തന്നെയാണ് എന്നും എന്റെ ആദ്യത്തെ പ്രയോരിറ്റി. ഇപ്പോൾ ഇമോഷണൽ പബ്ലിസിറ്റിയ്ക്ക് വേണ്ടി എന്റെ മക്കളെ ഉപയോഗിക്കുന്നത് തനിക്ക് സഹിക്കാൻ പറ്റുന്നില്ല എന്നൊക്കെ രവി മോഹൻ വ്യക്തമാക്കുന്നു.

തന്റെ തീർത്തും സ്വകാര്യമായ ഈ വിഷയത്തിലേക്ക്, ഇത്രയും വേദന നിറഞ്ഞ അവസ്ഥയിൽ തന്നെ സഹായിച്ച സുഹൃത്തിന്റെ പേര് തെറ്റായി വലിച്ചിഴച്ചതിന് കെനിഷാ ഫ്രാൻസിസിനോട് രവി മോഹൻ ക്ഷമാപണം നടത്തുന്നുണ്ട്. ഈ പോസ്റ്റ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്താണ് ഇപ്പോൾ കെനിഷാ പ്രതികരിച്ചിരിയ്ക്കുന്നത്.

അവസാനം കെനിഷാ ഫ്രാൻസിസും പ്രതികരിച്ചു; എത്രമാത്രം വേദന അനുഭവിക്കുന്നു എന്ന് പറയേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണ്!


'ഒരു മനുഷ്യൻ അനുഭവിച്ചുകൊണ്ടികിയ്ക്കുന്ന വേദനകൾ വീണ്ടും വീണ്ടും പറയേണ്ടി വരിക എന്നത് വല്ലാത്ത അവസ്ഥയാണ്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നറിയാതെ ജനങ്ങൾ പെട്ടന്ന് കമന്റുകൾ എഴുതും. ഇത് നേരത്തെയും സംഭവിച്ചിട്ടുണ്ട്, ഇപ്പോഴും ആവർത്തിക്കുന്നു. പക്ഷേ നിങ്ങളൊരു നിലപാടിലെത്തുന്നതിന് മുൻപ് എന്താണ് സത്യം എന്ന് നിങ്ങൾ തിരിച്ചറിഞ്ഞു എന്ന് ഉറപ്പുവരുത്തുക. രവി മോഹൻ താൻ കംഫർട്ട് ആണ് എന്ന് ഉറപ്പുവരുത്തുന്നതിന് മുൻപേ തനിക്കൊപ്പമുള്ളവരെ കംഫർട്ട് ആക്കുന്ന മനുഷ്യനാണ് എന്നും. ജെനുവിൻ ഹാർട്ടുള്ള നല്ല മനുഷ്യൻ. ഈ അവസ്ഥയും കടന്ന് പോകും. വെറുക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് കെനിഷാ ഫ്രാൻസിസിന്റെ പ്രതികരണം
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article