Published: October 16, 2025 04:22 PM IST Updated: October 16, 2025 07:37 PM IST
1 minute Read
മുംബൈ∙ സൂപ്പർ താരം വിരാട് കോലിയുടെ ഏകദിന കരിയറിനെക്കുറിച്ച് ചർച്ചകൾ തുടരുന്നതിനിടെ നിർണായക പ്രതികരണവുമായി താരം. ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം, ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലൂടെ കോലി ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. ഒക്ടോബർ 19നാണു പരമ്പരയിലെ ആദ്യ മത്സരം. ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം കോലി ഏകദിന കരിയറും അവസാനിപ്പിക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ 2027ലെ ലോകകപ്പ് വരെ ടീമിനൊപ്പം തുടരാൻ കോലിക്കു താൽപര്യമുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ത്തുവായിക്കാവുന്നതാണ് കോലിയുടെ ഇപ്പോഴത്തെ പ്രതികരണവും. ‘‘അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ മാത്രമാണ് നിങ്ങൾ ശരിക്കും തോറ്റു പോകുന്നത്.’’– കോലി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. കോലി ഏകദിന ടീമിൽ തുടര്‍ന്നും കളിക്കുമെന്ന സൂചനയാണ് ഇതിൽനിന്നു ലഭിക്കുന്നത്. കോലിക്ക് ലോകകപ്പ് വരെ കളിക്കാൻ താൽപര്യമുണ്ടെന്ന് മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. കുടുംബത്തോടൊപ്പം ലണ്ടനിൽ കഴിയുമ്പോഴും ഏകദിന മത്സരങ്ങൾ ലക്ഷ്യമിട്ട് കോലി പരിശീലനത്തിലായിരുന്നെന്നും ദിനേഷ് കാർത്തിക്ക് പ്രതികരിച്ചു.
‘‘കോലിക്ക് 2027 ലോകകപ്പ് കളിക്കാൻ താൽപര്യമുണ്ട്. ആഴ്ചയിൽ 2–3 സെഷനുകൾ അദ്ദേഹം പരിശീലനം നടത്തുന്നു. ലോകകപ്പ് കളിക്കുന്ന കാര്യം അദ്ദേഹം ഗൗരവത്തോടെയാണു കാണുന്നത്.’’– ദിനേഷ് കാർത്തിക്ക് ഇൻസ്റ്റഗ്രാം വിഡിയോയിൽ പറഞ്ഞു. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയത്തിനു ശേഷം ലണ്ടനിലാണ് കോലിയും കുടുംബവും താമസിക്കുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിനു മുൻപ് ഇന്ത്യയിലെത്തിയ കോലി, ടീമിനൊപ്പം പെർത്തിലേക്കു പോയി. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു കീഴിലാണ് കോലിയും രോഹിതും ഏകദിന പരമ്പര കളിക്കേണ്ടത്.
The lone clip you genuinely fail, is erstwhile you determine to springiness up.
— Virat Kohli (@imVkohli) October 16, 2025English Summary:
Virat Kohli's ODI aboriginal is looking agleam arsenic helium plans to proceed playing until the 2027 World Cup. Despite rumors of status aft the Australia series, Kohli's caller statements and Dinesh Karthik's insights suggest his committedness to the Indian cricket squad remains strong. He is preparing for the upcoming matches.








English (US) ·