Authored by: അശ്വിനി പി|Samayam Malayalam•2 Apr 2026, 1:20 p.m. IST
അച്ഛന്റെ ആഗ്രഹം പോലെ ഇന്ന് ഒരു ഡോക്ടറാണ് ശ്രീലക്ഷ്മി. വസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് വേണ്ടി സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം സ്വീകരിച്ച് വരുമ്പോഴേക്കുമാണ് ശ്രീലക്ഷ്മിയുടെ ജനനം. ആ സിനിമയുടെ ഓര്‍മയ്ക്കായിട്ടാണ് മകള്‍ക്ക് മണി ശ്രീലക്ഷ്മി എന്ന പേരിട്ടതും
കലാഭവൻ മണിയുടെ മകൾക്ക് ജന്മദിനംപഴയ കുറേ ഓര്‍മകള്‍ക്കൊപ്പമാണ് രാമകൃഷ്ണന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. മണി ജീവിച്ചിരുന്ന കാലത്ത് നടത്തിയ ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ ശ്രീലക്ഷ്മി യും കലാഭവന്‍ മണിയും ഒന്നിച്ച് പാട്ട് പാടുന്ന വീഡിയോ അടക്കം, ശ്രീലക്ഷ്മി ജനിച്ച ദിവസത്തെ ഓര്‍മയും അനുജന്‍ പങ്കുവയ്ക്കുന്നുണ്ട്.
Also Read: ഒരു മാറ്റത്തിന് വേണ്ടി പുതിയ ഹെയര്‍ സ്റ്റൈല്‍ എന്ന് ഭാഗ്യ ലക്ഷ്മി! ശരിക്കും മുടി മുറിച്ചോ?അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാള്‍ ആശംസകള്‍. ഏപ്രില്‍ 2 ന് മണി ചേട്ടന്‍ വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിന് ലഭിച്ച സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് വാങ്ങാന്‍ പോയിരിക്കുകയായിരുന്നു. അപ്പോഴാണ് ചേട്ടത്തയമ്മയെ ഡെലിവറിയ്ക്കായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. അവാര്‍ഡ് വാങ്ങി തിരികെയെത്തിയപ്പോഴേക്കും തന്റെ കുഞ്ഞു മകളെ കൈയില്‍ എടുത്ത് മനസില്‍ മന്ത്രിച്ചു, ലക്ഷ്മി എന്നപേര്. അതെ ശ്രീലക്ഷ്മിയുടെ ജന്മദിനമാണിന്ന്.
തന്റെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണമായ വാസന്തിയും ലക്ഷ്മിയുടെ പിന്നെ ഞാനും എന്ന ചിത്രത്തിന്റെ അംഗീകാരത്തിന്റെ ഓര്‍മ്മയ്ക്കായി ആ പേര് തന്റെ പൊന്നോമനയ്ക്കിട്ടു. ശ്രീലക്ഷ്മി.... ഇന്ന് അവള്‍ പഠിച്ച് വലിയ കുട്ടിയായി. ചേട്ടന്‍ ആഗ്രഹിച്ച പോലെ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് ചെയ്യുന്നു. അമ്മുവിന് കുഞ്ഞച്ഛന്റെ വക ഒരായിരം പിറന്നാള്‍ ആശംസകള്‍ നേരുന്നു- എന്നാണ് ആര്‍ എല്‍ വി രാമകൃഷ്ണന്റെ പോസ്റ്റ്.
1999 ല്‍ ആയിരുന്നു നിമ്മിയുമായുള്ള കലാഭവന്‍ മണിയുടെ വിവാഹം നടന്നത്. 2000 ല്‍ ശ്രീലക്ഷ്മി പിറന്നു. മണി സജീവമായിരുന്ന കാലത്തൊന്നും നിമ്മിയും മകളും അത്ര സജീവമായി ക്യാമറയ്ക്ക് മുന്നില്‍ വന്നിട്ടില്ല. മണിയുടെ മരണ ശേഷവും തങ്ങളുടെ സ്വകാര്യ ജീവിതവുമായി മുന്നോട്ടു പോകുകയാണ് നിമ്മിയും മകളും.






English (US) ·