31 May 2025, 08:26 AM IST
"ആ അവാർഡുകളിൽ ഞാൻ അഭിമാനിക്കുന്നില്ല. അതുകൊണ്ട്, ഒരു ഫാംഹൗസ് പണിതപ്പോൾ ഈ അവാർഡുകളെല്ലാം അവിടെ വയ്ക്കാൻ ഞാൻ തീരുമാനിച്ചു. ഈ ട്രോഫികളിൽ എനിക്ക് ഒരു മൂല്യവും തോന്നുന്നില്ല."

നസീറുദ്ദീൻ ഷാ | ഫോട്ടോ: AFP
മുംബൈ: തനിക്ക് ലഭിച്ച അവാർഡുകളിൽ ചിലത് ഫാം ഹൗസിലെ ബാത്ത്‌റൂമിൽ ഹാൻഡിലുകളായി ഉപയോഗിക്കുന്നു എന്ന കടുത്ത പരാമർശവുമായി ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ. ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സ്വന്തം ജീവിതവും പരിശ്രമവും ചെലവഴിച്ച ഏതൊരുനടനും നല്ല നടനാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ ഒരു വ്യക്തിയെ തിരഞ്ഞെടുത്ത് ഇതാണ് ഈ വർഷത്തെ ഏറ്റവും മികച്ച നടൻ എന്ന് പറഞ്ഞാൽ അത് എത്രത്തോളം ന്യായമാകും? താനിപ്പോൾ അവാർഡ് ദാന ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിർത്തിയെന്നും അവസാനത്തെ രണ്ട് ഫിലിംഫെയർ അവാർഡുകൾ വാങ്ങിയില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ആ അവാർഡുകളിൽ ഞാൻ അഭിമാനിക്കുന്നില്ല. അതുകൊണ്ട്, ഒരു ഫാംഹൗസ് പണിതപ്പോൾ ഈ അവാർഡുകളെല്ലാം അവിടെ വയ്ക്കാൻ ഞാൻ തീരുമാനിച്ചു. ഈ ട്രോഫികളിൽ എനിക്ക് ഒരു മൂല്യവും തോന്നുന്നില്ല. ആദ്യം ട്രോഫികൾ ലഭിച്ചപ്പോൾ ഞാൻ സന്തോഷിച്ചു. പിന്നീട് എനിക്ക് ചുറ്റും ട്രോഫികൾ കുന്നുകൂടാൻ തുടങ്ങി. ഒരാൾക്ക് ഈ അവാർഡുകൾ ലഭിക്കുന്നത് അവരുടെ യോഗ്യത കൊണ്ടായിരിക്കണമെന്നില്ല. അതിനാൽ ഞാൻ അവ ഉപേക്ഷിക്കാൻ തുടങ്ങി ഷാ പറഞ്ഞു.
എന്നാൽ പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ സിവിലിയൻ ബഹുമതികൾ താൻ സ്വീകരിച്ചത് ഏറെ സന്തോഷത്തോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: Naseeruddin Shah reveals helium uses immoderate of his awards arsenic bath handles astatine his farmhouse
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·