26 April 2025, 01:04 PM IST

ഫവാദ് ഖാൻ, അബിർ ഗുലാലിന്റെ പോസ്റ്ററിൽനിന്ന് | Photo: AFP, PTI
ഒന്‍പതുവര്‍ഷങ്ങള്‍ക്കുശേഷം പാക് നടന്‍ ഫവാദ് ഖാന്‍ ബോളിവുഡിലേക്ക് മടങ്ങിവരാനൊരുങ്ങി ചിത്രമാണ് 'അബിര്‍ ഗുലാല്‍'. ചിത്രത്തിന് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മേയ് ഒന്‍പതിനായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രദര്‍ശനവിലക്ക്.
ചിത്രത്തില്‍ ഫവാദ് ഖാന്റെ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ച. ചിത്രത്തിനായി ഫവാദ് ഖാന് അഞ്ചുകോടിക്കും പത്തുകോടിയ്ക്കും ഇടയിലാണ് പ്രതിഫലം ലഭിച്ചതെന്നാണ് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്താനില്‍ താരത്തിന് ഒരു ടെലിവിഷന്‍ എപ്പിസോഡിന് 15 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാണ് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടുകോടി രൂപവരെയാണ് താരത്തിന് പാകിസ്താനില്‍ ഒരു ചിത്രത്തിന് പരമാവധി ലഭിക്കുന്നത്.
നേരത്തെ ഫവാദ് ഖാന്‍ മൂന്ന് ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 2014-ല്‍ ഇറങ്ങിയ ഖൂബ്‌സൂരത്ത്, 2016-ല്‍ പ്രദര്‍ശനത്തിനെത്തിയ കപൂര്‍ ആന്‍ഡ് സണ്‍സ്, അതേവര്‍ഷമിറങ്ങിയ യേ ദില്‍ ഹേ മുഷ്‌കില്‍ എന്നീ ചിത്രമങ്ങളിലാണ് മുമ്പ് ഫവാദ് ഖാന്‍ ബോളിവുഡില്‍ അഭിനയിച്ചത്. വാണി കപൂറാണ് 'അബിര്‍ ഗുലാലി'ലെ നായിക.
Content Highlights: Fawad Khan Was Paid Rs 10 Crore For His Bollywood Comeback With Abir Gulaal?
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·