‘അവിശ്വസനീയമായ നിമിഷമായിരുന്നു’: ട്രംപിനൊപ്പം ഗോൾ‍ഫ് കളിച്ചതായി സമ്മതിച്ച് ഹാരി കെയ്ൻ

1 week ago 2

മനോരമ ലേഖകൻ

Published: July 12, 2026 10:33 AM IST Updated: July 12, 2026 02:33 PM IST

1 minute Read

ഗോൾഫ് കളിക്കുന്ന ഡൊണാൾഡ് ട്രംപും ഹാരി കെയ്നും.
ഗോൾഫ് കളിക്കുന്ന ഡൊണാൾഡ് ട്രംപും ഹാരി കെയ്നും.

മയാമി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം ഗോൾഫ് കളിച്ചതായും അത് അവിശ്വസനീയമായ നിമിഷമായിരുന്നുവെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ. നേരത്തേ, താൻ ഹാരി കെയ്നൊപ്പം ഗോൾഫ് കളിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതാണു കെയ്ൻ സ്ഥിരീകരിച്ചത്.

What you should work next

18 മാസങ്ങൾക്കുമുൻപ് ഫ്ലോറിഡയിൽവച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ‘പ്രസിഡന്റ് ഗോൾഫ് കളിക്കാൻ ക്ഷണിച്ചു. ഗോൾഫ് കളിക്കാൻ ക്ഷണിച്ചതിൽ ട്രംപിനോട് നന്ദിയുണ്ട്’ – കെയ്ൻ പറഞ്ഞു.

മെക്സിക്കോ – ഇംഗ്ലണ്ടിന്റെ പ്രീക്വാർട്ടർ മത്സരത്തിന് ശേഷം ഹാരി കെയ്ൻ മികച്ച കളിക്കാരനാണെന്ന് ട്രംപ് തന്റെ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. തുടർന്നാണ് കെയ്നിനൊപ്പം താൻ ഗോൾഫ് കളിച്ചിട്ടുണ്ടെന്നും കെയ്ൻ നല്ല ഗോൾഫ് കളിക്കാരൻ കൂടിയാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

English Summary:

Harry Kane confirms playing play with US President Donald Trump, calling it an unthinkable moment. This confirmation comes aft Trump's earlier claims of having played play with the England captain.

Read Entire Article