Published: August 21, 2026 08:39 AM IST
1 minute Read
സൂറിക് ∙ അവിശ്വാസപ്രമേയത്തിലൂടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയെ പുറത്താക്കാൻ നീക്കവുമായി യൂറോപ്പ്, ഏഷ്യ തുടങ്ങിയ ഫുട്ബോൾ ഭരണസമിതികൾ. ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളുടെ നടത്തിപ്പിനു ഇൻഫന്റീനോ സ്വകാര്യപങ്കാളിത്തം ആസൂത്രണം ചെയ്തതിന്റെ തുടർച്ചയായാണ് നീക്കം.
പദ്ധതി ഉപേക്ഷിച്ചെങ്കിലും ഫിഫയുടെ വിശ്വാസ്യത നഷ്ടമായെന്ന വിലയിരുത്തലിലാണ് ഫുട്ബോൾ ഭരണസമിതികൾ ഇൻഫന്റീനോയ്ക്ക് എതിരായ നീക്കം നടത്തുന്നത്. യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ, ഏഷ്യൻ ഭരണസമിതിയായ എഎഫ്സി, വടക്കേ അമേരിക്കൻ– കരീബിയൻ ഫെഡറേഷനായ കോൺകകാഫ് എന്നിവരാണ് അവിശ്വാസപ്രമേയത്തിനു പിന്നിൽ.
English Summary:






English (US) ·