‘അവൻ അത് എന്നോട് പറയട്ടെ, അപ്പോൾ മറുപടി കൊടുക്കാമെന്ന് അഗാർക്കർ; അയാൾ എന്തെങ്കിലും പറയട്ടെ എന്ന് ഷമി; വാക്‌പോര്

3 months ago 3

ന്യൂ‍ഡൽഹി∙ ഇന്ത്യൻ സീനിയർ ടീമിലേക്കു പരിഗണിക്കാത്തതിനു പിന്നാലെ ബോളർ മുഹമ്മദ് ഷമിയും ചീഫ് സെലക്ടർ അജിത് അഗാർക്കറും തമ്മിൽ വാക്പോര്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ഷമിയെ ഉൾപ്പെടുത്താതിരുന്നത് അദ്ദേഹത്തിനു ശാരീരികക്ഷമത കുറവായതു കൊണ്ടാണെന്ന് അഗാർക്കർ പറഞ്ഞു. കഴിഞ്ഞ ആറു മുതൽ എട്ടു മാസത്തിനിടെ അദ്ദേഹത്തിന്റെ മാച്ച് ഫിറ്റ്നസ് അത്ര മികച്ചതല്ലെന്നും ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ അഗാർക്കർ പറഞ്ഞു. ഇതിനു മറുപടിയുമായി ഷമിയും രംഗത്തെത്തി. ഫിറ്റ്നസ് സംബന്ധിച്ച് പ്രസ്താവന താൻ ഗൗരവത്തോടെ കാണുന്നില്ലെന്ന് ഷമി പറഞ്ഞു.

‘‘അദ്ദേഹം എന്നോട് അങ്ങനെ പറഞ്ഞാൽ ഞാൻ അതിന് ഉത്തരം നൽകും. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ അങ്ങനെ ചെയ്യുമായിരുന്നു. സമൂഹമാധ്യമത്തിൽ അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് കൃത്യമായി അറിയില്ല. അത് വായിച്ചാൽ ഞാൻ അദ്ദേഹത്തെ വിളിച്ചേക്കാം. മിക്ക കളിക്കാർക്കു വേണ്ടിയും എന്റെ ഫോൺ ഓണാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ അദ്ദേഹവുമായി ഒന്നിലധികം തവണ സംസാരിച്ചിട്ടുണ്ട്.

അദ്ദേഹം ഫിറ്റാണെങ്കിൽ, നമുക്ക് എന്തുകൊണ്ട് ഷമിയെപ്പോലുള്ള ഒരു ബോളറെ ടീമിൽ ഉൾപ്പെടുത്തികൂടാ. കഴിഞ്ഞ ആറു മുതൽ എട്ടു മാസത്തിനുള്ളിൽ, അദ്ദേഹം ഫിറ്റല്ലെന്ന് ഞങ്ങൾ കണ്ടെത്തി. ഇംഗ്ലണ്ട് പര്യടനത്തിന് ഉൾപ്പെടുത്താൻ അദ്ദേഹം ഫിറ്റ് അല്ലായിരുന്നു.’’– അഗാർക്കാർ പറഞ്ഞു.

താൻ കളിക്കുന്ന സമയത്ത് ആരും ഒരിക്കലും ദേശീയ സെലക്ടറെ ഫോൺ വിളിക്കുമായിരുന്നില്ലെന്നും പക്ഷേ കാലം മാറിയെന്നും ടീമിലെടുക്കാത്തപ്പോൾ യുവ കളിക്കാരിൽ നിന്ന് പലപ്പോഴും ഫോൺ കോളുകൾ ലഭിക്കാറുണ്ടെന്ന് അഗാർക്കർ പറഞ്ഞു. പൂർണമായും സത്യസന്ധതയോടെയാണ് ടീമിനെ തിരഞ്ഞെടുക്കുന്നതെന്നും അഗാർക്കർ പറഞ്ഞു.

ഇതിനു മറുപടിയുമായി ഷമി രംഗത്തെി. ‘‘അയാൾ എന്ത് വേണമെങ്കിലും പറയട്ടെ. ഞാൻ എങ്ങനെ ബോൾ ചെയ്യുന്നെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്. അതെല്ലാം നിങ്ങളുടെ കൺമുന്നിലാണ് നടക്കുന്നത്’’– ഷമി പറഞ്ഞു. ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബംഗാളിനു വേണ്ടി ഷമി മുന്നു വിക്കറ്റും രണ്ടാം ഇന്നിങ്സിൽ നാലും വിക്കറ്റും വീഴ്ത്തിയിരുന്നു.

ഫിറ്റായി ഇരിക്കുന്നതു കൊണ്ടാണ് രഞ്ജി ട്രോഫി കളിക്കുന്നതെന്നും ഇക്കാര്യം ഇടയ്ക്കിടയ്ക്ക് ബിസിസിഐയെ അറിയിക്കാൻ സാധിക്കില്ലെന്നും തുറന്നടിച്ചാണ് കഴിഞ്ഞ ദിവസം അഗാർക്കറിനെ വിമർശിച്ച് ഷമി പറഞ്ഞത്. ‘സിലക്ഷന്റെ കാര്യം ഒരിക്കലും എന്റെ നിയന്ത്രണത്തിലല്ല. എന്തെങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ, ഞാൻ ബംഗാളിനു വേണ്ടിയും കളിക്കില്ലല്ലോ. ഞാൻ എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കാൻ നോക്കുന്നില്ല. രഞ്ജി ട്രോഫിയിലെ ദിവസങ്ങൾ നീണ്ട മത്സരങ്ങൾ എനിക്കു കളിക്കാനാകുമെങ്കിൽ, 50 ഓവർ ക്രിക്കറ്റിലും ഇറങ്ങാൻ സാധിക്കും.– ഉത്തരാഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോൾ ഷമി പറഞ്ഞു.

ഷമിയുടെ ഫിറ്റ്നസിനെക്കുറിച്ച് ഒരു വിവരവും തനിക്കു ലഭിച്ചിട്ടില്ലെന്നാണ് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരകൾക്കുള്ള ടീം പ്രഖ്യാപിച്ച ശേഷം ഇന്ത്യൻ ടീം സിലക്ടർ അജിത് അഗാർക്കർ പറഞ്ഞത്. എന്നാൽ ഫിറ്റ്നസ് കാര്യം സിലക്ടർമാരെ അറിയിക്കുകയെന്നത് തന്റെ ജോലിയല്ലെന്ന് ഷമി തിരിച്ചടിച്ചു. ചാംപ്യൻസ് ട്രോഫിയിലാണു മുഹമ്മദ് ഷമി ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. പരുക്കിന്റെ പിടിയിലായിരുന്ന താരം ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും ഷമിയെ ടീമിലേക്കു പരിഗണിച്ചില്ല.

English Summary:

Mohammed Shami fittingness is presently a taxable of treatment aft his exclusion from the Indian cricket team. Chief selector Ajit Agarkar cited fittingness concerns, portion Shami maintains helium is acceptable and playing Ranji Trophy. This concern has sparked statement and highlights the complexities of squad enactment successful cricket.

Read Entire Article