‘അവൻ ഇങ്ങനെ ബെഞ്ചിലിരുന്നാൽ തുരുമ്പിക്കും, എന്താണ് കാര്യമെന്ന് എനിക്കറിയാം’: രോഷാകുലനായി അശ്വിൻ– വിഡിയോ

5 days ago 2

ഓൺലൈൻ ഡെസ്‌ക്

Published: January 16, 2026 03:25 PM IST

1 minute Read

രവിചന്ദ്രൻ അശ്വിൻ (ഇടത്), ഗൗതം ഗംഭീർ വലത് (X)
രവിചന്ദ്രൻ അശ്വിൻ (ഇടത്), ഗൗതം ഗംഭീർ വലത് (X)

ചെന്നൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആരുടെയും സ്ഥാനം സ്ഥിരമല്ല. സാഹചര്യങ്ങൾക്കനുസരിച്ചും പ്രകടനങ്ങൾക്കനുസരിച്ചും താരങ്ങൾ മാറിമാറി വരും; അതിൽ തർക്കമില്ല. എന്നാൽ അർഹതപ്പെട്ട ചിലർ തഴയപ്പെടുമ്പോൾ വിമർശനങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടും പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ സാധിക്കാത്ത ഒരു താരത്തിനു വേണ്ടിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ മുറവിളി ഉയരുന്നത്. വിഷയത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ ഒരു ചർച്ചയിൽ രോഷാകുലനാകുകയും ചെയ്തു. ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനെ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കുന്നതിനെതിരെയാണ് അശ്വിൻ രംഗത്തെത്തിയത്.

ന്യൂസീലൻഡിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും അർഷ്ദീപിനെ പ്ലേയിങ് ഇലവനിൽനിന്നു ഒഴിവാക്കിയിരുന്നു. മൂന്നു പേസർമാരുമായാണ് ഇന്ത്യ ഇറങ്ങിയതെങ്കിലും അതിൽ അർഷ്ദീപ് സിങ്ങിനെ ഒഴിവാക്കിയത് ആദ്യം മുതൽ തന്നെ ചർച്ചയായിരുന്നു. മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ച പേസർമാർ. ഇതിൽ മുഹമ്മദ് സിറാജിന്റെയും ഹർഷിത് റാണയുടെയും സ്ഥാനം ഉറപ്പാണെങ്കിലും പ്രസിദ്ധ് കൃഷ്ണയെ എന്തിന് കളിപ്പിക്കുന്നു എന്നാണ് ചോദ്യമുയരുന്നത്.

അർഷ്ദീപിനെ ബെഞ്ചിൽ ഇരുത്താനുള്ള തീരുമാനത്തെക്കുറിച്ച് ഇന്ത്യൻ ടീം മാനേജ്‌മെന്റിനോട് ചോദിച്ചപ്പോൾ, ഹർഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് മാച്ച് പ്രാക്ടീസ് ആവശ്യമാണെന്നായിരുന്നു മറുപടി. എന്നാൽ ദീർഘനാൾ അർഷ്ദീപിനെ ബെഞ്ചിലിരുത്തിയാൽ ‘തുരുമ്പിക്കും’ എന്ന് അശ്വിൻ യുട്യൂബ് ചാനലിലെ ചർച്ചയിൽ പറഞ്ഞു.

‘‘മത്സരം ബോളർമാർ തമ്മിലാണ്. പ്രസിദ്ധ് കൃഷ്ണയ്ക്കും ഹർഷിത് റാണയ്ക്കും മത്സര പരിചയം ആവശ്യമാണ്, എനിക്കത് മനസ്സിലാക്കാൻ കഴിയും. എന്നാൽ അർഷ്ദീപ് സിങ്ങിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. അദ്ദേഹത്തിന്റെ സ്ഥാനത്തുനിന്ന് ആരാണ് ചിന്തിക്കുക? അദ്ദേഹം എത്ര കളിച്ചു, എത്ര കളിച്ചില്ല എന്നതിനെക്കുറിച്ചല്ല. അദ്ദേഹം ഇപ്പോൾ എന്താണ് ചിന്തിക്കുന്നത്? അദ്ദേഹം മികച്ച പ്രകടനം നടത്തി. എന്നിട്ട് ഇപ്പോഴും ടീമിൽ സ്ഥാനം കിട്ടാൻ പോരാടുകയാണ്. നിങ്ങൾ എന്തൊക്കെ പറഞ്ഞാലും, ഇത് ആത്മവിശ്വാസത്തിന്റെ കളിയാണ്. ബോളർമാരോട് മാത്രം എന്താണ് എപ്പോഴും ഇങ്ങനെ? ബാറ്റർമാരുടെ കാര്യത്തിൽ ഇത് ഒരിക്കലും സംഭവിക്കുന്നില്ല.’’– അശ്വിൻ പറഞ്ഞു.

Ashwin Slams Management's Call to Drop Arshdeep🚨🚨

🎯 Unfair
🎯 Why helium did not play the archetypal 2 ODIs?
🎯 I americium ever warring for him
🎯 He deserves the spot successful Playing XI

- What indispensable helium beryllium reasoning close now? He has done truthful much, yet helium is inactive warring for his spot.… pic.twitter.com/iJGw3auuxT

— AkCricTalks🎤🇮🇳 (@AKCricTalks) January 16, 2026

ലോകകപ്പ് മുന്നോടിയായിട്ടുള്ള വർക്‌ലോഡ് മാനേജ്മെന്റിന്റെ ഭാഗമായിട്ടാണ് അർഷ്ദീപിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തത് എന്നു ചിലർ അഭിപ്രായപ്പെട്ടെങ്കിലും ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം അർഷ്ദീപിന് അവസരങ്ങൾ കുറഞ്ഞെന്നതാണ് വസ്തുത.

‘‘ഞാൻ ഈ സാഹചര്യത്തിലൂടെ കടന്നുപോയ ആളാണ്, അതിനാൽ കാര്യങ്ങൾ എങ്ങനെയാണെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ അർഷ്ദീപ് സിങ്ങിനായി പോരാടുന്നത്. അദ്ദേഹത്തിന് അവസരം നൽകിയപ്പോഴെല്ലാം, മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. തല ഉയർത്തിപ്പിടിച്ച് പ്ലേയിങ് ഇലവനിലേക്ക് പ്രവേശിക്കാൻ അദ്ദേഹത്തെ അനുവദിക്കുക. അദ്ദേഹം ഈ ബോസിനെ അർഹിക്കുന്നു.ഇപ്പോൾ ആളുകൾ പറയുന്നു അദ്ദേഹം മൂന്നാം ഏകദിനം കളിക്കുമെന്ന്. എന്താണ് കാര്യം? അദ്ദേഹം ആദ്യ രണ്ട് ഏകദിനങ്ങൾ കളിച്ചില്ല, എന്തുകൊണ്ട് അതു സംഭവിച്ചു? അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കും.’’– അശ്വിൻ പറഞ്ഞു.

English Summary:

Arshdeep Singh's exclusion from the playing XI is sparking debate. Former cricketer Ravichandran Ashwin voiced his interest implicit the attraction of Arshdeep, emphasizing the value of subordinate confidence. The enactment decisions are being questioned successful airy of workload absorption and perceived biases.

Read Entire Article