അവർ ലക്ഷ്യമിട്ടത് സമനിലയോ സെഞ്ചറിയോ? സ്റ്റോക്സിന്റെ പ്രവൃത്തി ഏറ്റവും മാന്യം: ജഡേയെയും സുന്ദറിനെയും വിമർശിച്ച് സ്റ്റെയ്ൻ

5 months ago 5

മനോരമ ലേഖകൻ

Published: July 29 , 2025 06:17 PM IST

1 minute Read

രവീന്ദ്ര ജഡേജയും ബെൻ സ്റ്റോക്സും (X/@BCCI), ഡെയ്‌ൽ സ്റ്റെയ്ൻ (X/@srhfansofficial)
രവീന്ദ്ര ജഡേജയും ബെൻ സ്റ്റോക്സും (X/@BCCI), ഡെയ്‌ൽ സ്റ്റെയ്ൻ (X/@srhfansofficial)

ലണ്ടൻ∙ ഇന്ത്യ – ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനം ഉയർന്ന ‘സമനില വിവാദ’ത്തിൽ മുൻ താരങ്ങൾ ഉൾപ്പെടെ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെ കുറ്റപ്പെടുത്തുന്നതിനിടെ, താരത്തെ പിന്തുണച്ചും തികച്ചും മാന്യമായാണ് അദ്ദേഹം പെരുമാറിയതെന്ന് ചൂണ്ടിക്കാട്ടിയും ദക്ഷിണാഫ്രിക്കയുടെ മുൻ താരം ഡെയ്ൽ സ്റ്റെയ്ൻ രംഗത്ത്. ഇന്ത്യൻ താരങ്ങളെ പിന്തുണച്ച് ദക്ഷിണാഫ്രിക്കയുടെ തന്നെ ടബേരാസ് ഷംസി എക്സിൽ പങ്കുവച്ച പോസ്റ്റിനു താഴെ കമന്റായാണ് സ്റ്റെയ്ൻ നിലപാട് വ്യക്തമാക്കിയത്. ഈ സംഭവത്തിനു പല തലങ്ങളുണ്ടെന്നും, പലതും പലർക്കും പലവിധ അനുഭവങ്ങളാകും നൽകുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹസ്തദാനം നൽകി മത്സരം അവസാനിപ്പിക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് നായകനോട് ‘നോ പറഞ്ഞ’ ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജയെയും വാഷിങ്ടൻ സുന്ദറിനെയും ന്യായീകരിച്ച് ഷംസി കുറിപ്പ് പങ്കുവച്ചിരുന്നു. ‌‘‘സമനില സമ്മതിച്ച് മത്സരം അവസാനിപ്പിക്കാനുള്ള ഇംഗ്ലണ്ട് ക്യാപ്റ്റന്റെ നിർദ്ദേശം തള്ളി ഇന്ത്യൻ താരങ്ങൾ ബാറ്റിങ് തുടർന്നതിൽ എന്താണ് ഇത്ര പ്രശ്നം? ഇംഗ്ലണ്ട് നിർദ്ദേശം മുന്നോട്ടുവച്ചു. ഇന്ത്യ അതു തള്ളി. അവർക്ക് എന്തു തീരുമാനവും എടുക്കാനുള്ള അവകാശമുണ്ടല്ലോ. അവർ കഠിനമായി അധ്വാനിച്ച സെഞ്ചറി ഒടുവിൽ സ്വന്തമാക്കുകയും ചെയ്തു. അതോടെ എല്ലാം തീർന്നു’ – ടബേരാസ് ഷംസി കുറിച്ചു.

ഇതിനു മറുപടിയായാണ്, സ്റ്റോക്സിനെ പിന്തുണച്ച് സ്റ്റെയ്ൻ രംഗത്തെത്തിയത്. ഈ സംഭവത്തിന് പല തലങ്ങളുണ്ടെന്ന് സ്റ്റെയ്ൻ ചൂണ്ടിക്കാട്ടി. ‘‘ഇവിടെ ഒരു കാര്യം മാത്രം ആരു മനസ്സിലാക്കുന്നില്ല. ക്രീസിലുണ്ടായിരുന്ന രണ്ടു ബാറ്റർമാരും കളിച്ചത് സെഞ്ചറിക്കു വേണ്ടിയല്ല. അവർ സമനില ലക്ഷ്യമിട്ടാണ് കളിച്ചത്. അവരുടെ മുന്നിലുണ്ടായിരുന്ന ലക്ഷ്യവും തീർച്ചയായും അതു തന്നെ. മത്സരം സമനിലയിൽ എത്തിക്കുക.’ – സ്റ്റെയ്ൻ കുറിച്ചു.

Why is determination specified a large woody being made astir the Indians choosing not to judge the connection to extremity the crippled successful a gully immediately?

The connection was made..the connection was rejected n they were afloat entitled to marque their choice

They got their 100s which they worked hard for

Game over

— Tabraiz Shamsi (@shamsi90) July 28, 2025

‘‘ആ ലക്ഷ്യം നേടിക്കഴിഞ്ഞാൽ, മത്സരത്തിൽ വേറെ ഫലമൊന്നും ലഭിക്കാനില്ല. സ്വാഭാവികമായും എതിർ ടീം നായകൻ ഹസ്തദാനത്തിനു വന്നു. ആ ഘട്ടത്തിൽ ചെയ്യാവുന്ന ഏറ്റവും മാന്യമായ കാര്യം അതല്ലേ? ടീം സുരക്ഷിതരായിക്കഴിഞ്ഞു, ഇനി കുറച്ച് വ്യക്തിഗത നേട്ടങ്ങൾ ലക്ഷ്യമിടാം എന്നു ചിന്തിക്കേണ്ട് ആ ഘട്ടത്തിലാണോ? സംഭവം നിയമാനുസൃതമാണെങ്കിലും എന്തോ ഒരു പ്രശ്നം തോന്നുന്നില്ലേ?’ – സ്റ്റെയ്ൻ ചോദിച്ചു.

‘‘ക്രീസിലുണ്ടായിരുന്ന രണ്ടു ബാറ്റർമാരും നല്ല രീതിയിലാണ് ബാറ്റു ചെയ്തത്. സെഞ്ചറി മനസ്സിലുണ്ടായിരുന്നുവെങ്കിൽ അവസാന മണിക്കൂറിലേക്ക് മത്സരം കടക്കുമ്പോൾത്തന്നെ അതിനു ശ്രമിക്കേണ്ടേ? കൂടുതൽ ആക്രമണോത്സുകതയോടെ ബാറ്റു ചെയ്യേണ്ടേ?’ – സ്റ്റെയ്ൻ ചോദിച്ചു.

English Summary:

Draw was the goal, not hundred: Steyn slams Jadeja, Sundar for handshake snub

Read Entire Article