
പ്രിയദർശൻ, അക്ഷയ് കുമാർ | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി, പി.ടി.ഐ
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം 'ഹേരാ ഫേരി 3'-ല്‍നിന്ന് പിന്മാറാനുള്ള നടന്‍ പരേഷ് റാവലിന്റെ തീരുമാനം വലിയ ചര്‍ച്ചകൾക്ക് വഴിവെച്ചിരുന്നു. പിന്മാറ്റത്തിന് പിന്നാലെ, ചിത്രം നിര്‍മിക്കുന്ന അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി പരേഷ് റാവലിന് വക്കീല്‍ നോട്ടീസ് അയയ്ക്കുക കൂടെ ചെയ്തതോടെ വിഷയം വലിയ വിവാദമായി. ഇതിന് ശേഷം താൻ ചിത്രത്തിൽ അഭിനയിക്കുമെന്ന് പരേഷ് വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരണവുമായി നേരിട്ടെത്തിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. 'ദക്ഷിണേന്ത്യയിലാണ് താമസിക്കുന്നത്. സിനിമ കരാറാക്കുമ്പോൾ അത് ചിത്രീകരിക്കാൻ ഞാൻ പോകും. ഈ സിനിമ ചെയ്യാനായി അക്ഷയ് കുമാറിനോട് മാത്രമാണ് പ്രതിബദ്ധനായിരിക്കുന്നത്. മറ്റാരെയും എനിക്കറിയില്ല', പ്രിയദർശൻ പറഞ്ഞു.
'സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുനിൽ, അക്ഷയ്, പരേഷ് എന്നിവർ എന്റെ സുഹൃത്തുക്കളാണ്. അവർക്കിടയിൽ ഒരു അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അത് പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഇത്രമാത്രമേ എനിക്കറിയൂ. മറ്റാരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല', പ്രിയദർശൻ കൂട്ടിച്ചേർത്തു.
അക്ഷയ് കുമാര്‍, പരേഷ് റാവൽ, സുനില്‍ ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാബുറാവു എന്ന കഥാപാത്രമായാണ് പരേഷ് റാവല്‍ എത്തേണ്ടിയിരുന്നത്. മലയാളത്തിലിറങ്ങിയ 'റാംജിറാവു സ്പീക്കിങ്ങി'ന്റെ റീമേക്കായിരുന്നു 2000-ല്‍ പുറത്തിറങ്ങിയ 'ഹേരാ ഫേരി'. ഹിന്ദിയില്‍ ഇതിന് രണ്ടാംഭാഗം ഇറങ്ങിയിരുന്നു.
Content Highlights: Priyadarshan Addresses Hera Pheri 3 Controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·