അവർക്ക് പരമാവധി റീച്ച് ലഭിച്ചു ഞങ്ങൾ ബലിയാടുകളായി അത്രമാത്രം; വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി ശോഭ വിശ്വനാഥ്

5 months ago 5

Authored by: ഋതു നായർ|Samayam Malayalam14 Aug 2025, 12:04 pm

അതിൽ ഞങ്ങൾ നിരപരാധികൾ ആണ്. അവിടെ ഞങ്ങൾ ബലിയാടുകളായി. അവർക്ക് നേരത്തെ തന്നെ ചോദ്യങ്ങൾ കിട്ടിയിരുന്നു. അതാണ് മണി മണി പോലെ ഉത്തരങ്ങൾ നൽകാൻ കഴിഞ്ഞത്

ശോഭ വിശ്വനാഥ് സെറീനശോഭ വിശ്വനാഥ് സെറീന (ഫോട്ടോസ്- Samayam Malayalam)
ബിഗ് ബോസ് താരങ്ങൾ ആണ് സെറീനയും ശോഭ വിശ്വനാഥും. ബിഗ് ബോസ് വീട്ടിൽ ഒരുമിച്ചു കഴിഞ്ഞ ഇവർ വീടിന്റെ പുറത്തേക്ക് എത്തിയപ്പോഴും സൗഹൃദം കാത്തു സൂക്ഷിച്ചവർ. സെറീനയുടെ പുത്തൻ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിലും ശോഭ പങ്കെടുക്കാൻ എത്തിയിരുന്നു.

ഇരുവരും തമ്മിലുള്ള ഇഷ്ടം അങ്ങനെ നിലനിൽക്കുമ്പോളും ആശയപരമായ വൈരുധ്യം ഉണ്ടാകുന്നത് സ്വാഭാവികം ആണ്. അത്തരത്തിൽ സെറീനയുടെ ഒരു പരാമർശത്തിൽ മറുപടി നൽകി എത്തിയതാണ് ശോഭ. ലണ്ടനിൽ വച്ചുനടന്ന ഷോയിൽ ജഡ്ജ് ആയി ലക്ഷ്മി നക്ഷത്രക്ക് ഒപ്പം എത്തിയത് ശോഭ ആയിരുന്നു.


മത്സരാർത്ഥികളോട് ശോഭയും ലക്ഷ്മിയും ചോദിച്ച ക്വസ്റ്റിൻസിനെ കുറിച്ചാണ് സെറീന സംസാരിക്കുന്നത്. തീർത്തും ലോജിക്കൽ അല്ലാത്ത ചോദ്യം ആയിപ്പോയി. അതിനെക്കുറിച്ച് ധ്യാൻ ചേട്ടൻ സംസാരിച്ചിരുന്നല്ലോ എന്നാണ് സെറീന പറയുന്നത്. ഇതിനുള്ള മറുപടിയാണ് ശോഭ നൽകിയത്.

ALSO READ: ആദ്യമായുള്ള ഈ കൂടിക്കാഴ്ച! കണ്ണുനീർ അടക്കാനാകുന്നില്ല തലൈവാ! മണ്ണിലേക്ക് ദൈവം അയച്ച വെൺതാരകം; രജനിക്ക് ഒപ്പം വിക്കി


സെറീനയുടെ ശ്രദ്ധയിലേക്ക് ദയവായി ഇത് അറിയുക, ചോദ്യങ്ങൾ ചോദിച്ചത് സംഘാടകരാണ്, അവർ ഞങ്ങളുടെ ഭാഗത്തുനിന്ന് ചോദ്യങ്ങൾ ചോദിക്കാൻ അനുവദിച്ചില്ല, "മണി മണി പോലെ എന്ന് സെറീന പറഞ്ഞപോലെ ഉത്തരം നൽകാൻ മത്സരാർത്ഥികൾക്ക് കഴിഞ്ഞു, കാരണം അവർക്ക് രാവിലെ തന്നെ എല്ലാ ചോദ്യങ്ങളും നൽകിയിരുന്നു, ചോദ്യോത്തര റൗണ്ട് രാത്രിയിലായിരുന്നു. ഞങ്ങൾ , ജഡ്ജിമാർക്ക് തുടക്കത്തിൽ ഇതേക്കുറിച്ച് അറിയില്ലായിരുന്നു, പിറ്റേന്ന് എനിക്ക് സ്ക്രീൻ ഷോട്ടുകൾ ലഭിച്ചപ്പോൾ മാത്രമാണ് ഞാൻ അത് അറിഞ്ഞത്. കൂടാതെ, അവർക്ക് പരമാവധി റീച്ച് ലഭിച്ചു ... ഞങ്ങൾ ബലിയാടുകളായി. അത്രമാത്രം. എന്നെ അറിയുന്ന ആളുകൾക്ക് എന്നെ വിശ്വസിക്കാം; ശോഭ കൂട്ടിച്ചേർത്തു. അതേസമയം സെറീനയുടെയും ശോഭയുടെയും മറുപടികള് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.

ALSO READ:പതിനാല് വർഷങ്ങൾ, ആ യാത്ര ചെറുതല്ല; ഹോളിവുഡ് വരെ എത്തി നിൽക്കുന്ന പാർക്ക് സിയോ ജൂണിന്റെ സിനിമ ജീവിതം

ബ്രിട്ടീഷ് മലയാളി മിസ് കേരള യൂറോപ്പ് 2025 ഫാഷൻ ഷോയിൽ ധ്യാൻ ശ്രീനിവാസനും ശോഭ വിശ്വനാഥും ലക്ഷ്മി നക്ഷത്രയും സംസാരിച്ച വീഡിയോ ആണ് വൈറൽ ആയത്. ചടങ്ങിലെ ഒരു ജഡ്ജ് ആയിരുന്ന ശോഭ വിശ്വനാഥ് ചോദ്യോത്തര സെക്ഷനിൽ ചോദിച്ച ഒരു ചോദ്യത്തിന് വിമർശനം നേരിടേണ്ടി വന്നിരുന്നു. ധ്യാൻ ശ്രീനിവാസനും ഈ ചോദ്യത്തിന് അന്ന് വിമർശനം ഉന്നയിച്ചിരുന്നു ചോദ്യത്തിന് ഒരു ആക്ഷേപഹാസ്യ പരാമർശം ആണ് ധ്യാൻ ശ്രീനിവാസൻ ഷോയിൽ നടത്തിയത്.

Read Entire Article