‘അവൾ യെസ് പറഞ്ഞു’;സ്മൃതിയുടെ കണ്ണുകെട്ടി ലോകകപ്പ് ജയിച്ച സ്റ്റേ‍ഡിയത്തിലെത്തിച്ച് പലാഷിന്റെ വിവാഹ അഭ്യർഥന- വിഡിയോ

2 months ago 2

ഓൺലൈൻ ഡെസ്ക്

Published: November 21, 2025 03:09 PM IST Updated: November 21, 2025 03:41 PM IST

1 minute Read

 Instagram@PalashMucchal
പലാഷ് മുച്ചലും സ്മൃതി മന്ഥനയും. Photo: Instagram@PalashMucchal

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയെ വനിതാ ലോകകപ്പ് വിജയിച്ച അതേ സ്റ്റേഡിയത്തിലെത്തിച്ച് വിവാഹ അഭ്യർഥന നടത്തി ഭാവി വരൻ പലാഷ് മുച്ചൽ. സംഗീത സംവിധായകനായ പലാഷ്, സ്മൃതിയുടെ കണ്ണുകെട്ടിയ ശേഷമാണ് നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെത്തിച്ചത്. ‘അവൾ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം വൈറലായി. ഞായറാഴ്ചയാണ് വിവാഹച്ചടങ്ങുകൾ.

സ്മൃതിയും പലാഷും വർഷങ്ങളായി പ്രണയത്തിലാണ്. അടുത്തിടെ ഒരു വാർത്താ സമ്മേളനത്തിനിടെ സ്മൃതി ഇൻഡോറിന്റെ മരുമകളാകുമെന്ന് പലാഷ് മുച്ചൽ പ്രഖ്യാപിച്ചിരുന്നു. നവംബർ രണ്ടിന് ഡി.വൈ. പാട്ടീൽ സ്റ്റേ‍ഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ചാണ് ഇന്ത്യൻ വനിതകൾ കന്നിലോകകപ്പ് കിരീടം വിജയിച്ചത്. ഫൈനലിൽ 58 പന്തുകൾ നേരിട്ട സ്മൃതി 45 റൺസെടുത്തു പുറത്തായിരുന്നു.

ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു പിന്നാലെ സ്മൃതിയുടെ ജഴ്സി നമ്പരും ചേർത്ത് ‘എസ്എം18’ എന്ന് പലാഷ് കൈത്തണ്ടയിൽ ടാറ്റൂ ചെയ്തിരുന്നു. വിവാഹത്തിനു മുൻപുള്ള ഹൽദി ചടങ്ങുകൾ സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിൽ ഇന്നു നടക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കൾക്കുമാണ് ഹൽദി ചടങ്ങിലേക്കു ക്ഷണമുള്ളത്.

English Summary:

Smriti Mandhana's wedding connection took spot successful the aforesaid stadium wherever the Indian women's cricket squad won the World Cup, orchestrated by her fiancé Palash Muchhal. The mates is acceptable to wed soon, pursuing a romanticist proposal.

Read Entire Article