'അശ്ലീല സിനിമചെയ്യാൻ ഭ്രാന്തുണ്ടോ എന്ന് ചോദിച്ചവരുണ്ട്'; 'ജിസ്മി'ൽ അഭിനയിച്ചതിനെക്കുറിച്ച് ബിപാഷ

7 months ago 9

26 May 2025, 10:50 AM IST

Bipasha Basu

ജിസം എന്ന ചിത്രത്തിന്റെ പോസ്റ്റർ, ബിപാഷ ബസു | ഫോട്ടോ: IMDB, PTI

ജിസ്മ് എന്ന സിനിമയെ തന്റെ ബോളിവുഡ് കരിയറിലെ ഒരു പ്രധാന അധ്യായമായാണ് കാണുന്നതെന്ന് നടി ബിപാഷ ബസു. എന്നാൽ, പ്രായപൂർത്തിയായവർക്ക് മാത്രമുള്ള ഉള്ളടക്കം കാരണം പലരും ഈ സിനിമ ചെയ്യരുതെന്ന് തന്നെ ഉപദേശിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് ബിപാഷ ഇക്കാര്യം പറഞ്ഞത്.

കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് താൻ 'ജിസ്മ്' ചെയ്യുന്നതെന്ന് ബിപാഷ ബസു വ്യക്തമാക്കി. പ്രായപൂർത്തിയായവർക്കുമാത്രമുള്ള ഉള്ളടക്കം നിറഞ്ഞ ചിത്രത്തിൽ വേഷമിടുന്നതിനെ പലരും എതിർത്തു. ആളുകളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നടി എന്ന നിലയിൽ അങ്ങനെയൊരു ചിത്രം ചെയ്യാനാവില്ലെന്നും അഭിപ്രായം ഉയർന്നു. എന്നാൽ സിനിമയുടെ കഥ ഒരുപാട് ഇഷ്ടമായെന്നും സിനിമ ചെയ്യാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നുമാണ് താൻ മറുപടി പറഞ്ഞത്. തനിക്ക് ഭ്രാന്താണെന്ന് മാനേജർ പോലും കരുതിയെന്നും ബിപാഷ ഓർമിച്ചു.

"എന്നാൽ അത് എനിക്ക് ഗുണം ചെയ്തു, കാര്യങ്ങൾ മാറിമറിഞ്ഞു. സ്ത്രീകൾ പെട്ടെന്ന് മുടി ടോംഗ് ചെയ്യാൻ തുടങ്ങി. സ്ത്രീകൾ നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അതുവരെയുണ്ടായിരുന്ന മുൻധാരണകൾ എല്ലാം മാറി. അതിനാൽ എനിക്ക് അതൊരു വഴിത്തിരിവായിരുന്നു. അതൊരു വളരെ പ്രധാനപ്പെട്ട സിനിമയായിരുന്നു." അവർ കൂട്ടിച്ചേർത്തു. പത്തുവർഷമായി സിനിമയിൽനിന്ന് വിട്ടുനിൽക്കുന്ന അവർ അഭിനയത്തിലേക്ക് തിരികെവരാനുള്ള സാധ്യതയെക്കുറിച്ച് സൂചന നൽകി.

അമിത് സക്സേന സംവിധാനം ചെയ്ത 'ജിസ്മി'ൽ ബിപാഷയും ജോൺ എബ്രഹാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2003-ൽ പുറത്തിറങ്ങിയ 'ജിസ്മ്' ഒരു അപ്രതീക്ഷിത ബോക്സ് ഓഫീസ് വിജയമായിരുന്നു. ജോൺ എബ്രഹാം വെള്ളിത്തിരയിലേക്ക് അരങ്ങേറ്റംകുറിച്ച സിനിമകൂടിയായിരുന്നു ‌ഇത്.

2015-ലാണ് ബിപാഷ ബസു അവസാനമായി സിനിമയിൽ അഭിനയിച്ചത്. കരൺ സിം​ഗ് ​ഗ്രോവറുമായുള്ള വിവാഹത്തിനുശേഷം അഭിനയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു അവർ. വിവാഹം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷം, 2022 നവംബർ 12-ന് ബിപാഷക്കും കരണിനും ആദ്യത്തെ കുഞ്ഞ് പിറന്നു. ഈയിടെ ഡേഞ്ചറസ് എന്ന വെബ് സീരീസിൽ ബിപാഷ ബസു വേഷമിട്ടിരുന്നു.

Content Highlights: Bipasha Basu reflects connected her iconic relation successful Jism, defying proposal to instrumentality connected the big content

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article