15 June 2025, 04:31 PM IST

ബേസിൽ ജോസഫ് | Photo: instagram/ basil joseph
ഷോര്‍ട്ട് ഫിലിമിലൂടെ തുടക്കം കുറിച്ച് അസിസ്റ്റന്റ് ഡയറക്ടറായി വെള്ളിത്തിരയിലെത്തിയ ബേസില്‍ ജോസഫ് ഇന്ന് മോളിവുഡിലെ അറിയപ്പെടുന്ന നടനും സംവിധായകനുമാണ്. ബേസില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഒരുപാട് ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടി. ഇതിനൊപ്പം സോഷ്യല്‍ മീഡിയയിലും ബേസില്‍ പലപ്പോഴും വൈറലാകാറുണ്ട്.
അശ്വമേധം എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ഒമ്പതാം ക്ലാസുകാരനായ ബേസിലിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രോള്‍ പേജുകളിലെല്ലാം 'കുട്ടി ബേസില്‍' താരമായി. ഈ വീഡിയോ വന്ന കാര്യം ആരെങ്കിലും ടൊവിനോയെ അറിയിച്ചോ എന്നായിരുന്നു അധികപേരും ചോദിച്ചത്.
എന്നാല്‍ ഇതിലൊന്നും തളരില്ലെന്ന് വ്യക്തമാക്കി മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ബേസില്‍. കുട്ടിക്കാലത്തെ ഒരു ചിത്രം തന്നെയാണ് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കൈയില്‍ ഒരു ഗിറ്റാറും പിടിച്ച് നില്‍ക്കുന്ന ബേസിലിനെ ചിത്രത്തില്‍ കാണാം. 'അശ്വമേധം മാത്രമല്ല, ലേശം സംഗീതവും വശമുണ്ടായിരുന്നു ഗയ്‌സ്' എന്നാണ് ബേസില്‍ ഈ ചിത്രത്തിനൊപ്പം കുറിച്ചത്.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് രസകമായ കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. 'അപ്പൊ ഒരു പാട്ട് കൂടി വരാന്‍ ഉണ്ടെന്ന് മനസിലായി. കൊച്ചു ടീവീല്‍ ആണോ' എന്നായിരുന്നു നടന്‍ സിജു സണ്ണിയുടെ കമന്റ്. പോസ്റ്റിന് താഴെ കമന്റിടാന്‍ ടൊവിനോയെ ഒട്ടേറെപ്പേര്‍ ടാഗും ചെയ്തിട്ടുണ്ട്.
Content Highlights: histrion basil joseph shares chidhood photo
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·