17 June 2025, 11:20 AM IST
.jpg?%24p=f37fa75&f=16x10&w=852&q=0.8)
ആർ.അശ്വിൻ |ഫോട്ടോ:PTI
തമിഴ്‌നാട്: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പന്തിൽ കൃത്രിമത്വം നടത്തിയെന്ന ആരോപണത്തിൽ നിന്ന് മുക്തനായി സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ഫ്രാഞ്ചൈസിയായ ദിണ്ടിഗൽ ഡ്രാഗണ്‍സും. ആരോപണത്തിൽ കഴമ്പില്ലെന്ന് തമിഴ്‌നാട് പ്രീമിയര്‍ ലീഗ് അധികൃതർ വ്യക്തമാക്കി. അശ്വിനും ഫ്രാഞ്ചൈസിയായ ദിണ്ടിഗൽ ഡ്രാഗണ്‍സും രാസവസ്തുക്കൾ ഉപയോഗിച്ച് പന്തിന്റെ ഭാരം കൂട്ടിയതായി ആരോപിച്ച് മറ്റൊരു ടീമായ മധുരൈ പാന്തേഴ്‌സ് ആണ് രംഗത്തെത്തിയത്.
വിഷയത്തിൽ പരിശോധന നടത്തിയെന്നും എന്നാൽ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ടിഎൻപിഎൽ സിഇഒ പ്രസന്ന കണ്ണൻ വ്യക്തമാക്കി. തൂവാല എല്ലാ ഫ്രാഞ്ചൈസികള്‍ക്കും നൽകാറുണ്ടെന്നും മത്സരത്തിലുടനീളം പന്ത് അമ്പയർമാർ പരിശോധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നനഞ്ഞ ഔട്ട്ഫീല്‍ഡായതിനാല്‍ പന്ത് വരണ്ടതാക്കാന്‍ ലീഗില്‍ ഫ്രാഞ്ചൈസികള്‍ക്ക് തൂവാല നല്‍കുന്നുണ്ട്. അമ്പയര്‍മാര്‍ ഇത് കൃത്യമായി പരിശോധിക്കാറുമുണ്ട്. ആ ഘട്ടത്തിലാണ് ഇത്തരം ആരോപണമുയരുന്നത്.
ജൂണ്‍ 14 ന് നടന്ന മധുരൈയും ദിണ്ടിഗലും തമ്മില്‍ നടന്ന മത്സരത്തിനിടെ അശ്വിനും സംഘവും പന്തിൽ കൃത്രിമത്വം നടത്തിയതായാണ് ആരോപണമുയർന്നത്. പന്തിന്റെ ഭാരം കൂട്ടാന്‍ ദിണ്ടിഗൽ ഡ്രാഗണ്‍സ് രാസവസ്തുക്കള്‍ ചേര്‍ത്ത തൂവാല ഉപയോഗിച്ചെന്നും കൃത്രിമത്വം നടന്നതോടെ പന്തില്‍ നിന്ന് ഒരു ലോഹശബ്ദം പുറത്തുവന്നെന്നും പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച ടിഎന്‍പിഎല്‍ അധികൃതര്‍ ടീമിനോട് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തെളിവുകൾ സമർപ്പിക്കാൻ സാധിക്കാത്ത പക്ഷം മമധുരൈ പാന്തേഴ്‌സിനെതിരേ നടപടിയെടുക്കും.
Content Highlights: Ashwin and Dindigul Dragons cleared of ball-tampering allegations successful TNPL








English (US) ·