Authored by: അശ്വിനി പി|Samayam Malayalam•22 Jul 2025, 8:13 pm
അസിൻ മറഞ്ഞു നിന്നുകൊണ്ട് മകളുടെ വിശേഷങ്ങൾ എല്ലാം പങ്കുവച്ചുവരികയാണ്. ഇപ്പോഴിതാ മകളുടെ നീണ്ട ഇടതൂർന്ന മുടിയുടെ ഭംഗി കാണിച്ചുകൊണ്ട് ഒരു ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നു
അസിൻ പങ്കുവച്ച ഫോട്ടോ ഇപ്പോഴിതാ മകളുടെ മുടിയഴക് പങ്കുവച്ച് എത്തിയിരിക്കുകയാണ് അസിൻ. നീണ്ട, ഇടതൂർന്ന മുടി ഒരു ഭാഗത്തേക്ക് ഒതുക്കിവച്ചിരിയ്ക്കുന്ന അറിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് അസിൻ പങ്കുവച്ചത്. അപ്പോഴും അസിൻ മറഞ്ഞു നിൽക്കുകയാണ്, ഈ ഒരു കാര്യം മാത്രമാണ് ആളുകൾക്ക് കൗതുകമായി തോന്നുന്നത്.
Also Read: അശ്വിനെ അർജുൻ എന്നാണ് വിളിക്കുന്നത്, അർജുനെ അശ്വിനെന്നും; പുതിയ വിശേഷങ്ങൾ പങ്കുവച്ച് ദിയ കൃഷ്ണൻആറ് വയസ്സുകാരിയായ അറിന്റെ ഓരോ പിറന്നാൾ വിശേഷങ്ങളും ഫോട്ടോകളും അസിൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എല്ലാം മകൾ കണ്ടും കേട്ടും അറിഞ്ഞും വളരണം എന്നാണ് അസിൻ ആഗ്രഹിക്കുന്നത്. ആളുകളോട് സംസാരിക്കുന്നതും പെരുമാറുന്നതും എല്ലാം അറിനെ അനുഭവങ്ങളിലൂടെയാണ് അസിൻ പഠിപ്പിക്കുന്നത് എന്ന് മകളുടെ ആറാം പിറന്നാളുമായി ബന്ധപ്പെട്ട് അസിൻ പങ്കുവച്ച വീഡിയോയിൽ നിന്നും വ്യക്തമായിരുന്നു
സംസ്കാരവും പെരുമാറ്റങ്ങളും മാത്രമല്ല, വിവിധ ഭാഷകളും അസിൻ മകളെ പഠിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷും മലയാളവും അടക്കം ഏഴോളം ഭാഷയിൽ എഴുതാനും വായിക്കാനും സംസാരിക്കാനും അറിന് അറിയാം. ആറ് (മലയാളം, ഫ്രഞ്ച്, ഇറ്റലി, സ്പാനിഷ്, റഷ്യൻ, ജർമൻ) ഭാഷകളിലായി മകൾ തനിക്ക് എഴുതിയ കത്തും അസിൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ്.
ഏഷ്യാ കപ്പ്; വിട്ടുവീഴ്ച്ചക്കില്ലാതെ ബിസിസിഐ, ടൂര്‍ണമെന്‍റ് മുടങ്ങുമോ?
മൈക്കോമാക്സ് ഉടമ രാഹുൽ ശർമയാണ് അസിന്റെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു. മലയാളത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തി, തമിഴിലൂടെ സ്റ്റാറായി, ബോളിവുഡ് സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു രാഹുലുമായുള്ള പ്രണയ വിവാഹം. വിവാഹത്തോടെ അഭിനയം മാത്രമല്ല, ഒരു ഫോട്ടോയ്ക്ക് വേണ്ടി പോലും അസിൻ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നിട്ടില്ല.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·