Published: June 18 , 2025 08:50 AM IST
1 minute Read
അഹമ്മദാബാദ്∙ എയർ ഇന്ത്യ വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിനു സമീപം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു ക്രിക്കറ്റ് താരവും. ബ്രിട്ടനിലെ ലീഡ്സ് മോഡേണിയൻസ് ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്ന ഇരുപത്തിമൂന്നുകാരൻ ദിർദ് പട്ടേലാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്. ബ്രിട്ടനിലെ എയർഡെയ്ൽ ആൻഡ് വാർഫെഡെയ്ൽ സീനിയർ ക്രിക്കറ്റ് ലീഗിലാണ് പട്ടേൽ കളിച്ചിരുന്നത്.
‘‘അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ ലീഡ്സ് മോഡേണിയൻസ് സിസിയുടെ താരമായ ദിർദ് പട്ടേലും കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ലീഗ് കടുത്ത ദുഃഖം രേഖപ്പെടുത്തുന്നു. മുൻപ് പൂൾ ക്രിക്കറ്റ് ക്ലബിന്റെ ഭാഗമായിരുന്ന കൃതിക് പട്ടേലിന്റെ സഹോദരനാണ് ദിർദ്’ – ലീഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ഹഡേസ്ഫീൽഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ആർട്ടിഫിഷ്യൻ ഇന്റലിജൻസിൽ എംഎസ്‌സി പൂർത്തിയാക്കിയ ദിർദ് പട്ടേൽ, ഇന്ത്യയിലെ ബന്ധുക്കളെ സന്ദർശിച്ച ശേഷം ബ്രിട്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽ മരിച്ചത്.
ലീഡ്സ് മോഡേണിയൻസ് ക്രിക്കറ്റ് ക്ലബിനായി 20 മത്സരങ്ങളിൽനിന്ന് 312 റൺസും 29 വിക്കറ്റും നേടിയിട്ടുള്ള താരമാണ് ദിർദ് പട്ടേൽ. ഈ ആഴ്ച നടക്കുന്ന ടീമിന്റെ മത്സരത്തിനു മുൻപായി ദിർദ് പട്ടേലിനൊടുള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗനമാചരിക്കുമെന്നും ക്ലബിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
English Summary:








English (US) ·