പ്രചരിച്ച വാര്‍ത്തകള്‍ പ്രകാരം, ഇന്ന് സെപ്റ്റംബര്‍ 12 മുതല്‍ അഹാനയുടെ പ്രി വെഡ്ഡിങ് ഫങ്ഷനുകള്‍ ആരംഭിക്കു. നാളെയാണ് കോവളത്ത് വച്ച് ഇന്റിമേറ്റ് വെഡ്ഡിഹ് നടക്കുന്നത്. 15 ന് സിനിമ സുഹൃത്തുക്കള്‍ക്കായുള്ള ഗ്രാന്റ് വെഡ്ഡിങ് റിസപ്ഷനും ഉണ്ടാവും.
Also Read: ആശ ഷമ്മിയുടെ അമ്മയോ? ആര്‍ക്കും പിടി തരാത്ത മനസ്സുമായി ആശ; അസാധ്യ അഭിനയവുമായി ഉര്‍വശി
വിവാഹ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇത് സത്യമാണെന്ന് തെളിയിക്കുന്ന പല പോസ്റ്റുകളും പുറത്ത് വന്നിരുന്നു, റിസപ്ഷന്റെ ഇന്‍വിറ്റേഷനടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്നെ കെട്ടിപ്പിടിച്ച്, വിവാഹ മംഗള ആശംസകള്‍ അറിയിച്ച ബന്ധുവിനോട് അഹാന നന്ദി പറയുന്ന വീഡിയോയും പുറത്തു വന്നിരുന്നു. പക്ഷേ വിവാഹത്തെ കുറിച്ച് മാത്രം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേ ലമയം വിവാഹവുമായി ബന്ധപ്പെട്ട എഐ വീഡിയോയ്ക്ക് താഴെ, തന്നെ ആ വീഡിയോയില്‍ ഉള്‍പ്പെടുത്താത്തതിന് പ്രതികരിച്ച ദിയ കൃഷ്ണ, വിവാഹ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
എന്ത് വിശേഷവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ ആറോളം യൂട്യൂബ് ചാനലുകളുണ്ട്. പക്ഷേ ഈ വിവാഹത്തെ കുറിച്ച് ഒരു ചാനലിലും, ഒരു വിവരവും പുറത്തുവിട്ടില്ല എന്ന് മാത്രമല്ല, കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവരാരുടെയും ചാനലലില്‍ യാതൊരു അനക്കവും ഇല്ല. ഇതും വിവാഹവുമായി ബന്ധിപ്പിക്കുയാണ് ചിലര്‍.
അതേ സമയം കഴിഞ്ഞ ദിവസം നിമിഷ് രവി നല്‍കിയ ഒരു അഭിമുഖം പുറത്തു വന്നിരുന്നു, അതില്‍ അഹാനയ്‌ക്കൊപ്പം നടത്തുന്ന യാത്രകളെ കുറിച്ച് നിമിഷ് സംസാരിക്കുന്നുണ്ട്. തന്റെ ബെസ്റ്റ് ഫ്രണ്ടാണ് അഹാന എന്നാണ് നിമിഷ് വിശേഷിപ്പിച്ചത്. ഒരുമിച്ചുള്ള യാത്രകളില്‍ അഹാന ശേഖരിച്ചു വയ്ക്കുന്ന ഓര്‍മകളെ കുറിച്ചും, അഹാനയുടെ സ്‌പൊണ്ടേനിയസ് ആയിട്ടുള്ള കഴിവുകളെ കുറിച്ചുമൊക്കെ നിമിഷ് വാചാലനാവുന്നുണ്ടായിരുന്നു.




English (US) ·