എന്തായാലും തങ്കമാന പയ്യനെ ആലോചിച്ചിരിക്കുകയാണെന്നല്ലേ പറഞ്ഞത്, അത് ആരാണെന്ന് കൂടെ വെളിപ്പെടുത്തൂ എന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. ചിലര്‍ നിമിഷ് രവിയെ ടാഗ് ചെയ്യുന്നതും കാണാം. ഔദ്യോഗികമായി നിങ്ങളുടെ ബന്ധം വെളിപ്പെടുത്തുന്ന ദിവസത്തിനായി കാത്തിരിക്കുന്നു എന്നാണ് മറ്റു പലരുടെയും കമന്റുകള്‍.
അഹാന കൃഷ്ണകുമാറും ഛായാഗ്രഹകനായ നിമിഷ് രവി യും ഡേറ്റിങിലാണ് എന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. നിമിഷ് രവി ആദ്യമായി ഛായാഗ്രഹണം നിര്‍വ്വഹിച്ച ലൂക്ക എന്ന ചിത്രത്തിലെ നായികയായിരുന്നു അഹാന കൃഷ്ണകുമാര്‍. എന്നാല്‍ നിമിഷും അഹാനയും അതിന് മുന്‍പേ തുടങ്ങിയ സൗഹൃദമാണ്. അഹാനയുടെ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ ക്യാമറയൊക്കെ ചെയ്തത് നിമിഷ് രവിയാണ്. അതിന് ശേഷം കറുപ്പ്, റോഷാക്ക്, ലക്കി ഭാസ്‌കര്‍, കിങ് ഓഫ് കൊത്ത, ബസൂക്ക, ലോക പോലുള്ള നിരവധി സിനിമകളുടെ ഛായാഗ്രഹകനായി നിമിഷ് എത്തി.
നിമിഷിന്റെ എല്ലാ വര്‍ക്കുകളും ശക്തമായ പിന്തുണ നല്‍കുന്ന ആളാണ് അഹാന കൃഷ്ണകുമാര്‍. പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തുന്ന വിധം പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇരുവരും ഇത്രയും കാലത്തിനുള്ളില്‍ പങ്കുവച്ചിട്ടുണ്ട്, എന്നാല്‍ എവിടെയും ആ ബന്ധത്തെ കുറിച്ച് ഔദ്യോഗികമായി പറഞ്ഞിട്ടില്ല. ദിയ കൃഷ്ണയുടെ കല്യാണത്തിന് ശേഷം പലരും അഹാനയ്ക്ക് എപ്പോഴാണ് കല്യാണം എന്ന് ചോദിച്ചപ്പോഴും, സമയമായിട്ടില്ല എന്നായിരുന്നു പ്രതികരണം. എന്നാല്‍ ഇപ്പോള്‍ അഹാന നാണിച്ചുകൊണ്ട് ഇങ്ങനെ ഒരു ഫോട്ടോ പങ്കുവച്ച സാഹചര്യത്തില്‍ അടുത്തെങ്ങാനും അത് സംഭവിക്കാനുള്ള സാധ്യതയുണ്ടോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.




English (US) ·