അഹാന കൃഷ്ണയുടെയും നിമിഷിന്റെയും വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം! സ്ഥലവും തിയ്യതിയും എല്ലാം റെഡി

2 weeks ago 2
നടിയും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ അഹാനയും, ഛായാഗ്രഹകന്‍ നിമിഷ് രവിയും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പുതുമയുള്ളതല്ല. ഔദ്യോഗികമായി ബന്ധം സ്ഥിരീകരിച്ചിട്ടില്ല എങ്കിലും ഇരുവരുടെയും ബന്ധം സോഷ്യല്‍ മീഡിയയില്‍ പ്രകടമാണ്. വരുന്ന ചിങ്ങത്തില്‍ വിവാഹം ഉണ്ടാവും എന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നതാണ്. ഇപ്പോഴിതാ സ്ഥലവും ഡേറ്റും അടക്കമുള്ള കാര്യങ്ങള്‍ വൈറലാവുന്നു.

കഴിഞ്ഞ ദിവസം അഹാന കൃഷ്ണ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പങ്കുവച്ചിരുന്നു. അതിന് ശേഷമാണ് വിവാഹ വാര്‍ത്തകള്‍ കൂടുതല്‍ ശക്തമായത്. എന്റെ തങ്കമാന പയ്യനെ ആലോചിച്ചു നില്‍ക്കുന്നു- എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. ആ ചിത്രത്തില്‍ അഹാന അതീവ സുന്ദരിയായും, പയ്യനെ ഓര്‍ത്തുകൊണ്ടുള്ള നാണവുമൊക്കെ കാണാമായിരുന്നു. നിമിഷ് രവിയും ചിത്രശലഭത്തിന്റെ ചിത്രം പങ്കുവച്ച് കമന്റില്‍ എത്തിയിരുന്നു.

Samayam Malayalamമുന്‍ഭാര്യയുടെയും മകളുടെയും ഫോട്ടോ കാണിച്ചുകൊണ്ടുള്ള ചോദ്യം; അവര്‍ രണ്ട് പേരും എനിക്ക് സ്‌പെഷ്യലാണ് എന്ന് ജിവി പ്രകാശം
വിവാഹത്തിന്റെ ഡേറ്റ് അടുത്തതിന്റെ സന്തോഷമാണ് അഹാനയുടെ മുഖത്ത് എന്നാണ് അതിന് ശേഷം വരുന്ന കമന്റുകള്‍. അതെ അഹാനയുടെ വിവാഹം ഈ ചിങ്ങത്തില്‍ തന്നെ ഉണ്ടാവും, അതിന് ഇനി ദിവസങ്ങള്‍ മാത്രം. പ്രചരിക്കുന്ന വാര്‍ത്തകള്‍ പ്രകാരം സെപ്റ്റംബര്‍ 13 ന് ആണ് വിവാഹം. കോവളത്തെ താജ് ഗ്രീന്‍ കോവ് റിസോര്‍ട്ടില്‍ വച്ച്, വളരെ ഇന്റിമേറ്റ് വിവാഹം നടത്താനാണത്രെ പ്ലാന്‍. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അധികം വൈകാതെ ഇക്കാര്യം പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. അതിന് ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, അടി, പാച്ചുവും അത്ഭുതവിളക്കും, നാന്‍സി റാണി പോലുള്ള സിനിമകളില്‍ അഭിനയിച്ചു. അതിനോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സ്റ്റാറായി മാറിയ അഹാന കൃഷ്ണ തോന്നല്‍, പൂക്കള്‍ പോലുള്ള മ്യൂസിക് ആല്‍ബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.


അഹാന അഭിനയിച്ച ലൂക്ക എന്ന ചിത്രത്തില്‍ ഛായാഗ്രഹകനായിക്കൊണ്ട് സിനിമയിലേക്ക് എത്തിയതാണ് നിമിഷ് രവി . എന്നാല്‍ ഇരുവരുടെയും സൗഹൃദം അതിന് മുന്‍പേ തുടങ്ങിയതാണ്. ലൂക്കയ്ക്ക് ശേഷം സാറാസ്, കറുപ്പ്, റോഷാക്ക്, കിങ് ഓഫ് കൊത്ത, ലക്കി ഭാസ്‌കര്‍, ബസൂക്ക, ലോക പോലുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രഹകനായി വന്നു. ഏറ്റവുമൊടുവില്‍ ചെയ്തത് സൂര്യയുടെ വിശ്വനാഥന്‍ ആന്റ് സണ്‍സ് എന്ന ചിത്രമാണ്. അഹാനുടെ തോന്നലിന്റെയും പൂക്കളുടെയും ഛായാഗ്രഹണം നിര്‍വ്വഹിച്ചതും നിമിഷ് രവിയാണ്.
Read Entire Article