ഏറ്റവുമൊടുവിലാണ് അമ്മ സിന്ധു കൃഷ്ണ മകളുടെ വിവാഹത്തിന്റെ ഫോട്ടോകള്‍ പങ്കുവച്ചത്. വിവാഹത്തിന് സിന്ധു കൃഷ്ണ അതീവ സുന്ദരിയായിരുന്നു എന്നാണ് ഭൂരിപക്ഷമാളുകളുടെയും അഭിപ്രായം. മേക്കപ്പും, സാരിയും എല്ലാം സിന്ധു കൃഷ്ണയ്ക്ക് നന്നായിട്ട് ഇണങ്ങുന്നുണ്ട്, അമ്മയുടെ പ്രിയപ്പെട്ട പുത്രിയുടെ കല്യാണം നടക്കുമ്പോള്‍ സിന്ധുവിന്റെ മുഖത്ത് വല്ലാത്തൊരു തിളക്കവും കാണാന്‍ പറ്റുന്നുണ്ട് എന്നാണ് കമന്റുകള്‍.
കെകെ ഫാമിലിയിലെ അടുത്ത വധു, അര്‍ജുനുമായുള്ള വിവാഹം എപ്പോഴാണ്; അഹാനയുടെ കല്യാണത്തിന് നിറഞ്ഞു നിന്ന ഇഷാനിയുടെ പങ്കാളി!
അതേ സമയം സിന്ധു കൃഷ്ണ പങ്കുവച്ച വീഡിയോയ്ക്ക് ചില നെഗറ്റീവ് കമന്റുകളും വരുന്നുണ്ടായിരുന്നു. അഹാനയുടെ വേഷം കണ്ടിട്ട് ക്ലാസിക്കല്‍ ഡാന്‍സിന് ഒരുങ്ങിയത്‌പോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് സിന്ധു കൃഷ്ണ നല്‍കിയത്, അതെ ഞാനും ക്ലാസിക്കല്‍ ഡാന്‍സ് ചെയ്യാന്‍ പോകുകയാണ്, താങ്കളും വരുന്നോ എന്നായിരുന്നു. പ്രശംസിച്ചവര്‍ക്ക് നന്ദി പറഞ്ഞും, കളിയാക്കിയവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയുമാണ് സിന്ധു കൃഷ്ണ പ്രതികരിക്കുന്നത്.
അക്കൂട്ടത്തില്‍ വന്ന മറ്റൊരു കമന്റാണ്, ഈ മകളുടെ മകളുടെ വിവാഹത്തിന് സിന്ധു ചേച്ചിയ്ക്ക് ക്ഷണമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്ന്. ആ വലിയ മനസ്സിന് നന്ദിയുണ്ട് കേട്ടോ - എന്നാണ് സിന്ധു കൃഷ്ണ പരിഹാസ പൂര്‍വ്വം തിരിച്ചു പറഞ്ഞത്.
അഹാന കൃഷ്ണയുടെ വിവാഹത്തിന് സിന്ധു കൃഷ്ണയുടെ അമ്മയെ ക്ഷണിച്ചില്ല എന്നൊരു ഗോസിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. സിന്ധു കൃഷ്ണയുടെ അമ്മയുമായി അഹാനയ്ക്കുണ്ടായിരുന്ന വഴക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ആ വഴക്കിനിടയില്‍ തന്റെ വിവാഹത്തിന് അമ്മൂമ്മയെ ക്ഷണിക്കില്ല എന്ന് അഹാന പറഞ്ഞതായി സിന്ധു കൃഷ്ണയുടെ അമ്മ പറഞ്ഞിരുന്നു. അല്ലെങ്കിലും നിന്റെ വിവാഹത്തിന് ഞാന്‍ വരില്ല എന്നായിരുന്നു അമ്മൂമ്മയുടെ മറുപടി. അത് കാരണമാണ് ഇത്തരമൊരു നെഗറ്റീവ് കമന്റ് ഇപ്പോള്‍ സിന്ധു കൃഷ്ണയ്ക്ക് നേരിടേണ്ടി വന്നത്.




English (US) ·