അഹാന തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാണ് നിമിഷ് രവി പറയുന്നത്. ഒന്നിച്ച് ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ട്. ആ യാത്രകളില്‍ എന്തെങ്കിലും കാണുമ്പോള്‍ വളരെ സ്‌പൊണ്ടേനിയസ് ആയിട്ടാണ് അഹാന ഓരോ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത്. ആ കഴിവ് അഹാനയ്ക്കുള്ള അത്രയും എനിക്കില്ല. അത്തരം വീഡിയോകളും ഫോട്ടോകളും എടുക്കുമ്പോള്‍ ഒരിക്കലും അഹാന എന്റെ സഹായത്തിന് വേണ്ടി കാത്തു നില്‍്ക്കാറില്ല, പെട്ടന്ന് ചാടി തുള്ളി പോയി, ഫോണെടുത്ത് അത് പകര്‍ത്തി വയ്ക്കും. അത്തരം കാര്യങ്ങള്‍ ആസ്വദിക്കാനും ഓര്‍മകളായി സൂക്ഷിക്കാനും വളരെ അധികം താത്പര്യവും ഇഷ്ടവുമുള്ള ആളാണ് അഹാന കൃഷ്ണ .
ഞാന്‍ ഡിവോഴ്‌സ് ആയി, ആര്‍ക്കും അതറിയില്ല; ഇപ്പോള്‍ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് നില്‍ക്കുന്നത് എന്ന് ശ്രീനാഥ് ഭാസി
അഹാനയുടെ വീഡിയോകള്‍ കണ്ടാല്‍ തന്നെ നിങ്ങള്‍ക്കത് മനസ്സിലാവും, വളരെ നാച്വറലായ, സ്‌പൊണ്ടേനിയസ് ആയിട്ടുള്ള കാര്യങ്ങളാണ് അഹാന പകര്‍ത്തി വയ്ക്കുന്നത്. അതുകൊണ്ടാണ് അത് ആസ്വദിക്കാന്‍ കഴിയുന്നത്. അതെല്ലാം പകര്‍ത്തി വയ്ക്കുന്നത് മറ്റാര്‍ക്കും വേണ്ടിയല്ല, ഒരു ഇരുപത് വര്‍ഷമൊക്കെ കഴിഞ്ഞാലും തനിക്ക് ഓര്‍ത്തിരിക്കാനും സന്തോഷിക്കാനും വേണ്ടിയാണെന്നാൃണത്രെ അഹാന കൃഷ്ണ പറയാറുള്ളത്. ഇവിടെയൊക്കെ പോയിട്ടുണ്ടായിരുന്നു, ഇതൊക്കെ കണ്ടിട്ടുണ്ടായിരുന്നു എന്നൊക്കെയുള്ള ഓര്‍മകള്‍ ക്രിയേറ്റ് ചെയ്യുകയാണ് അഹാന
ഞങ്ങള്‍ രണ്ട് പേരും വര്‍ക്ക് ചെയ്യുന്ന രീതി തീര്‍ത്തും വ്യത്യസ്തമാണ്. തോന്നല്‍, പൂക്കള്‍ എന്നീ മ്യൂസിക് ആല്‍ബങ്ങള്‍ക്ക് വേണ്ടിയാണ് പ്രൊഫഷണലി ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുള്ളത്. അപ്പോള്‍ ഒന്നിച്ചിരിക്കുകയും, മാസങ്ങളോളം അതിനെ കുറിച്ച് സംസാരിക്കുകയും ഡിസ്‌കസ് ചെയ്യുകയുമൊക്കെ ചെയ്യും. അല്ലാത്തപ്പോള്‍ ഞങ്ങള്‍ നടത്തുന്ന യാത്ര, രണ്ട് പേരും രണ്ട് ദിശകളിലാണ്. ഞാന്‍ യാത്ര ആസ്വദിക്കുമ്പോള്‍ അഹാന അത് ആസ്വദിക്കുന്ന രീതി വ്യത്യസ്തമാണ്. ഒരുപാട് ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് എനിക്ക് അലോസരമായി തോന്നുമെങ്കിലും, അഹാന അത് ആസ്വദിക്കുന്ന രീതി വ്യത്യസ്തമാണ്. വളരെ രുചികരമായി തന്റെ ജീവിതം ഒപ്പിയെടുക്കുകയാണ്.
പ്രൊഫഷണലായി എത്തുമ്പോള്‍ എന്ത് ചെയ്യണം എന്നതിനെ കുറിച്ച് വളരെ വ്യക്തമായ ധാരണയുള്ള ആളാണ് അഹാന. തോന്നലും പൂക്കളും ഷൂട്ട് ചെയ്യുമ്പോള്‍ അത്രയധികം പ്രിപ്രേഷനോടെയാണ് അഹാന അത് ചെയ്യുന്നത്- നിമിഷ് രവി പറഞ്ഞു




English (US) ·