Published: October 16, 2025 10:51 AM IST
1 minute Read
ഫ്ലോറിഡ ∙ സൂപ്പർതാരം ലയണൽ മെസ്സി 3 ഗോളിനു വഴിയൊരുക്കിയ സൗഹൃദ മത്സരത്തിൽ ലോക ചാംപ്യന്മാരായ അർജന്റീന 6–0ന് പ്യൂർട്ടോ റിക്കോയെ തകർത്തു. തിങ്കളാഴ്ച ഷിക്കാഗോയിൽ നടക്കേണ്ടിയിരുന്ന മത്സരം ടിക്കറ്റു വിൽപന മോശമായിരുന്നതിനാൽ ഇവിടേക്കു മാറ്റുകയായിരുന്നു. ഗൊൺസാലോ മോണ്ടീൽ, ലൗറ്റാരോ മാർട്ടിനെസ് (2 ഗോൾ) അലക്സിസ് മക്അലിസ്റ്റർ (2) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ഒരെണ്ണം സെൽഫ് ഗോളായിരുന്നു.
English Summary:








English (US) ·