അർജന്റീന ടീം കേരളത്തെ വഞ്ചിച്ചു, നഷ്ടപരിഹാരം നൽകേണ്ടി വരും: മന്ത്രി വി.അബ്ദുറഹിമാൻ

1 month ago 8

മനോരമ ലേഖകൻ

Published: April 04, 2026 09:03 AM IST

1 minute Read

 Fahad Muneer K M / MANORAMA)
വി.അബ്ദുറഹിമാന്‍ (File Photo: Fahad Muneer K M / MANORAMA)

തിരൂർ ∙ അർജന്റീന ടീം കേരളത്തെ വഞ്ചിക്കുകയാണു ചെയ്തതെന്ന് തിരൂരിലെ ഇടതു സ്ഥാനാർഥിയും മന്ത്രിയുമായ വി.അബ്ദുറഹിമാൻ. മെസിയെയും ടീമിനെയും ഇവിടെയെത്തിക്കാൻ ശ്രമിച്ചതാണു താൻ നേരിടുന്ന അപവാദം. ആ ടീമിന്റെ വലിയ ആരാധകനാണു താൻ. സർക്കാരല്ല ഇതിനായി ഫണ്ട് ചെലവിടുന്നത്.

സ്പോൺസറെ കണ്ടെത്തിയിരുന്നു. ടീം വരാൻ തയാറായിരുന്നെങ്കിലും നിർഭാഗ്യവശാൽ പല തടസ്സങ്ങളുമുണ്ടായി. ടീം വഞ്ചിച്ചതായി കാട്ടി സ്പോൺസർ കേസ് നൽകുമെന്ന് അറിയിച്ചിരുന്നു. അർജന്റീന നഷ്ടപരിഹാരം നൽകേണ്ടി വരും.

അഞ്ചോളം രാജ്യങ്ങളിൽ നിന്നു പണം വാങ്ങി കളിക്കാൻ പോയിട്ടില്ലെന്ന് അറിയാൻ പറ്റിയിട്ടുണ്ട്. നിരന്തരം ഇതിനായി ചർച്ച നടത്തിയതാണ്. ഫുട്ബോൾ പ്രേമികൾക്കു നിരാശയുണ്ട്. തന്റെ നിരാശ ആരോടു പറയുമെന്നറിയില്ലെന്നും വി.അബ്ദുറഹിമാൻ പറഞ്ഞു.

English Summary:

Minister V. Abdurrahman expressed his disappointment, stating that the Argentina shot squad has betrayed Kerala. He highlighted his efforts to bring Messi and the squad to the authorities and his idiosyncratic admiration for them.

Read Entire Article