Published: September 23, 2025 03:49 PM IST
1 minute Read
കൊച്ചി∙ അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ കളിക്കുന്ന സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയ എതിരാളികളാകും. അർജന്റീന ടീമിന്റെ പ്രതിനിധി ഹെക്ടർ ഡാനിയേൽ കബ്രേര ചർച്ചകൾക്കു വേണ്ടി കൊച്ചിയിലെത്തി. കബ്രേര കായിക മന്ത്രി വി. അബ്ദുറഹിമാനുമായി കൂടിക്കാഴ്ച നടത്തി. മത്സരം നടത്താൻ പരിഗണിക്കുന്ന കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയവും കബ്രേര സന്ദർശിക്കും.
അർജന്റീന ടീം കേരളത്തിലെത്തുമ്പോൾ താമസിക്കാനുള്ള സ്ഥലങ്ങൾ, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ എന്നിവ കായിക മന്ത്രിയുമായി കബ്രേര ചർച്ച ചെയ്തു. നവംബർ 15നാണ് അർജന്റീന ടീം കേരളത്തിലെത്തുക. നവംബർ 15നും 18നും ഇടയിലുള്ള ഒരു ദിവസമായിരിക്കും മത്സരം നടക്കുക. ഫിഫ നിലവാരത്തിലുള്ള ടർഫ് കേരളത്തിൽ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മാത്രമാണുള്ളത്.
English Summary:








English (US) ·