അർജന്റീന – സ്പെയിൻ ഫൈനലിസിമ മാർച്ച് 27ന് ദോഹയിൽ

1 month ago 2

മനോരമ ലേഖകൻ

Published: December 19, 2025 11:12 AM IST Updated: December 19, 2025 01:12 PM IST

1 minute Read

  അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, ‘ഗോട്ട് ടൂർ ഇന്ത്യ 2025’ പരിപാടിയുടെ ഭാഗമായി ഹൈദരാബാദിനെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെത്തിയപ്പോൾ.  (PTI Photo)
അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, ‘ഗോട്ട് ടൂർ ഇന്ത്യ 2025’ പരിപാടിയുടെ ഭാഗമായി ഹൈദരാബാദിനെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലെത്തിയപ്പോൾ. (PTI Photo)

ദോഹ ∙ 2024 യൂറോ കപ്പ് ചാംപ്യൻമാരായ സ്പെയിനും 2024 കോപ്പ അമേരിക്ക കിരീടജേതാക്കളായ അർജന്റീനയും നേർക്കുനേർ വരുന്ന ഫൈനലിസിമ ഫുട്ബോൾ മത്സരം 2026 മാർച്ച് 27നു ഖത്തറിലെ ലുസെയ്‌ൽ സ്റ്റേഡിയത്തിൽ നടക്കും.

അർജന്റീന 2022 ഫുട്ബോൾ ലോകകപ്പ് നേടിയ അതേ മൈതാനത്തു തന്നെയാണു ഫൈനലിസിമ മത്സരവും അരങ്ങേറുന്നത്. അടുത്ത വർഷത്തെ ലോകകപ്പിനു മുന്നോടിയായി സ്പാനിഷ് യുവതാരം ലമീൻ യമാലും അർജന്റീന സൂപ്പർതാരം ലയണിൽ മെസ്സിയും മുഖാമുഖം വരുന്ന പോരാട്ടമായി ഫൈനലിസിമ മാറും.

English Summary:

Finalissima 2026 is acceptable to beryllium a thrilling lucifer betwixt Argentina and Spain. The game, featuring Lionel Messi and Lamine Yamal, volition instrumentality spot connected March 27th successful Lusail Stadium, Qatar, the aforesaid venue wherever Argentina won the 2022 World Cup.

Read Entire Article