Published: October 20, 2025 10:11 AM IST
1 minute Read
സാന്തിയാഗോ∙ അർജന്റീനയെ വീഴ്ത്തി മൊറോക്കോയ്ക്ക് ഫിഫ അണ്ടർ 20 ലോകകപ്പ് കിരീടം. ചിലെയിലെ സാന്തിയാഗോയിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ 2-0ന് പരാജയപ്പെടുത്തിയാണ് മൊറോക്കോ ചാംപ്യന്മാരായത്. സ്ട്രൈക്കർ യാസിർ സാബിരിയുടെ ഇരട്ടഗോളാണ് മൊറോക്കോയെ വിജയത്തിലെത്തിച്ചത്. ഫൈനലിന്റെ 12-ാം മിനിറ്റിലും 29-ാം മിനിറ്റിലുമായിരുന്നു സാബിരിയുടെ ഗോൾ നേട്ടം.
ചരിത്രത്തിലാദ്യമായാണ് മൊറോക്കോ അണ്ടര്‍-20 ലോകകപ്പ് നേടുന്നത്. ഇതോടെ, 2009ൽ ഘാനയ്ക്ക് ശേഷം അണ്ടർ 20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി. ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ അർജന്റീന, ടൂർണമെന്റിൽ ഇതുവരെ തോൽവറിയാതെയായിരുന്നു ഫൈനലിലെത്തിയത്. സ്പെയിൻ, ബ്രസീൽ, മെക്സിക്കോ എന്നിവരടങ്ങിയ ഗ്രൂപ്പിൽ ചാംപ്യന്മാരായാണ് മൊറോക്കോ നോക്കൗട്ടിലെത്തിയത്. ദക്ഷിണ കൊറിയ, യുഎസ്, ഫ്രാൻസ് എന്നിവയെ മറികടന്നാണ് മൊറോക്കോ ഫൈനലിലെത്തിയത്.
English Summary:








English (US) ·