Authored by: ഋതു നായർ|Samayam Malayalam•19 Jul 2025, 1:00 pm
സ്റ്റീരിയോ ടൈപ്പ് മാതൃകകളെ പൊളിച്ചെഴുതിക്കൊണ്ട് ആണ് പുത്തൻ ആഡ് ആരാധകരെ നേടുന്നത്. ഇതിനകം,മില്യൺ കാഴ്ചക്കാർക്ക് അപ്പുറമാണ് പരസ്യചിത്രം നേടിയിരിക്കുന്നത്
വിൻസ്മേര മോഹൻലാൽ (ഫോട്ടോസ്- Samayam Malayalam) ഒരു പരസ്യ ചിത്രവും ഞാൻ ആവർത്തിച്ച് ഇത്ര തവണ കണ്ടിട്ടില്ല. വിൻസ്‌മേരയുടെ പരസ്യം, പ്രകാശ് വർമ്മ അതിസൂക്ഷ്മമായി അണിയിച്ചൊരുക്കിയ വിസ്മയം. ആദ്യഷോട്ടിൽ തന്നെയുണ്ട് ബ്രില്ലിയൻസ്, കാറിന്റെ ചില്ലിലൂടെ അപ്പുറത്തു പുരുഷനും ഇപ്പുറം സ്ത്രീയും...അർദ്ധനാരീശ്വരം!
ALSO READ: ആരും കൊതിച്ചുപോകും ഭംഗി! കാമ്പ്രത്ത് സഹോദരന്മാർക്കൊപ്പം ലാലേട്ടൻ; സ്ത്രൈണത നോട്ടത്തിൽ പോലും
ശരീരം നടന്റെ ഏറ്റവും വലിയ ടൂൾ ആണ് ഏതു കഥാപാത്രത്തെയും സ്വീകരിക്കാൻ വിസ്താരമുള്ള ഒരു വലിയ പാത്രം. പാത്രത എന്നൊരു വാക്കുണ്ടു സംസ്‌കൃതത്തിൽ അതിനു യോഗ്യത എന്നാണ് അർത്ഥം, ആ പാത്രതയുള്ള ഒരു നടനു മാത്രമേ ശരീരത്തിൽ ആ മഹാശക്തിയെ ആവാഹിക്കുവാൻ സാധിക്കുകയുള്ളു. ഓർക്കുന്നതു, തന്ത്രാലോകത്തിൽ അഭിനവഗുപ്തൻ ശരീരത്തിൽ കുടികൊള്ളുന്ന ആ ശക്തിസ്വരൂപത്തെ വർണിച്ചതാണ്... 'നൗമി ദേവീം ശരീരസ്ഥാം നൃത്യതോ ഭൈരവാകൃതേ' നൃത്തം ചെയുന്ന ഭൈരവരൂപിയുടെ ശരീരത്തിൽ അധിവസിക്കുന്ന ദേവിയെ നമിക്കുന്നു. ശിവസൂത്രം പറയുന്നു 'നർത്തകോ ആത്മ!' ആത്മാവ് ആനന്ദസ്വരൂപിയായിരിക്കുമ്പോൾ നൃത്തം ചെയ്യുന്നു...
ആരും കൊതിച്ചു പോകുന്ന പോലെ!
ഒരു ജ്വല്ലറി പരസ്യം ഇത്ര മാത്രം ശ്രദ്ധിക്കപെടുന്നുണ്ട് എങ്കിൽ അതിൽ ഈ മഹാവിസ്മയം ഒളിഞ്ഞിരിക്കുന്നത് കൊണ്ടാണത്; രാമാനന്ദ് കുറിച്ചു.





English (US) ·