അർധ സെഞ്ചറിയുമായി ആനന്ദ് കൃഷ്ണൻ; കാലിക്കറ്റിനെ വീണ്ടും വീഴ്ത്തി തൃശൂർ

4 months ago 6

മനോരമ ലേഖകൻ

Published: September 05, 2025 03:43 AM IST

1 minute Read

thrissur-titans

തിരുവനന്തപുരം ∙ കെസിഎൽ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ വിജയവുമായി തൃശ്ശൂർ ടൈറ്റൻസ് പോയിന്റ് പട്ടികയിൽ രണ്ടാമത് (12 പോയിന്റ്). കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 4 വിക്കറ്റിനാണ് തൃശൂർ തോൽപിച്ചത്. ഈ തോൽവിയോടെ അതുവരെ റൺറേറ്റിൽ മുന്നിലുണ്ടായിരുന്ന കാലിക്കറ്റ് കൊല്ലത്തിനു പിന്നിൽ നാലാം സ്ഥാനത്തായി. സ്കോർ: കാലിക്കറ്റ്: 20 ഓവറിൽ 9 ന് 165; തൃശൂർ: 18.1 ഓവറിൽ 6ന് 169.

അർധ സെഞ്ചറിയുമായി വിജയത്തിന് അടിത്തറ ഒരുക്കിയ ആനന്ദ് കൃഷ്ണൻ (34 പന്തിൽ 60) ആണ് പ്ലെയർ ഓഫ് ദ് മാച്ച്. അഹമ്മദ് ഇമ്രാൻ ഒരു റൺ മാത്രം നേടി പുറത്തായെങ്കിലും ആനന്ദ് കൃഷ്ണനും ക്യാപ്റ്റൻ ഷോൺ റോജറും (34) ചേർന്ന് ലക്ഷ്യത്തിലേക്കു വഴിതെളിച്ചു. 44 റൺസെടുത്ത അജു പൗലോസിന്റെ കൂടി ബാറ്റിങ് കരുത്തിൽ 11 പന്ത് ശേഷിക്കെ ജയം പൂർത്തിയാക്കുകയും ചെയ്തു.

കാലിക്കറ്റ് ഇന്നിങ്സിൽ ഓപ്പണർമാരായ രോഹൻ കുന്നുമ്മലും (40) അമീർ ഷായും (38) ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. എട്ടാം ഓവറിൽ രോഹനെ ശരത് ചന്ദ്രപ്രസാദ് പുറത്താക്കിയതോടെ അടുത്ത 4 വിക്കറ്റുകളും തുടർച്ചയായി വീണു. ഏഴാം വിക്കറ്റിൽ സച്ചിൻ സുരേഷും (32) കൃഷ്ണദേവനും (26) ചേർന്ന കൂട്ടുകെട്ടാണ് ടീമിനു ഭേദപ്പെട്ട സ്കോർ നൽകിയത്.

English Summary:

KCL: Thrissur Titans Climb to Second Place After Defeating Calicut

Read Entire Article