29 April 2025, 09:52 PM IST

മൗനി റോയ്
ഹോട്ടൽ മുറിയിലേക്ക് അജ്ഞാതൻ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അനുഭവം പങ്കുവെച്ച് ബോളിവുഡ് നടി മൗനി റോയ്. ഷൂട്ടിങ് സെറ്റിൽ വച്ച് ഹോട്ടൽ മുറിയിലേക്ക് ഒരാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ച സംഭവമാണ് ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ മൗനി പങ്കുവെച്ചത്.
ദി ഭൂത് നി എന്ന ഹൊറർ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടേയാണ് മൗനി ഇതേക്കുറിച്ച് മനസ്സുതുറന്നത്. സിനിമാഷൂട്ടുമായി ബന്ധപ്പെട്ട് ഹോട്ടലിൽ താമസിക്കവേ ഒരാൾ തന്റെ മുറിയുടെ വാതിൽ മറ്റൊരു താക്കോൽ വച്ച് തുറക്കാൻ ശ്രമിച്ചുവെന്നും ഭയന്ന് നിലവിളിക്കുകയുണ്ടായെന്നും മൗനി പറഞ്ഞു.
ഹോട്ടൽ ജീവനക്കാർ മതിയായ സുരക്ഷ നൽകാത്തതിനെ ചോദ്യം ചെയ്യുകയും റിസപ്ഷനിസ്റ്റിനെ വിളിക്കുകയും ചെയ്തെങ്കിലും നിരാശപ്പെടുത്തുന്ന മറുപടിയാണ് ലഭിച്ചതെന്നും മൗനി വ്യക്തമാക്കി. ഹൗസ് കീപ്പിങ്ങിനെത്തിയ ആൾ വാതിലിൽ മുട്ടിയതാവുമെന്നാണ് തനിക്ക് ലഭിച്ച മറുപടി. എന്നാൽ ഹൗസ് കീപ്പിങ്ങിനെത്തുന്നയാൾ എങ്ങനെയാണ് വാതിലിൽ മുട്ടാതെ, കോളിങ് ബെൽ അമർത്താതെ രാത്രി 12.30 ന് വരുന്നതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിച്ചില്ലെന്നും മൗനി പറയുന്നു.
ടെലിവിഷൻ ഷോകളിലൂടെ അഭിനയരംഗത്തെത്തിയ മൗനി ഗോൾഡ്, ബ്രമാഹ്സ്ത്ര തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തിട്ടുണ്ട്. സഞ്ജയ് ദത്ത് പ്രധാനവേഷത്തിലെത്തുന്ന ദി ഭൂത് നി എന്ന ഹൊറർ ചിത്രമാണ് മൗനിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Content Highlights: Mouni Roy recalls terrifying nighttime erstwhile a alien tried to interruption into her edifice room
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·