Published: April 09 , 2025 07:33 AM IST
1 minute Read
മുംബൈ∙ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടിദാറിന് 12 ലക്ഷം രൂപ പിഴ ചുമത്തി ഐപിഎൽ കമ്മിറ്റി. അർധ സെഞ്ചറിയുമായി ടീമിനെ മികച്ച സ്കോറിൽ എത്തിച്ച് പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും നേടിയതിന്റെ തിളക്കത്തിൽ നിൽക്കുമ്പോഴാണ് രജത് പാട്ടിദാറിനെ ബിസിസിഐ ശിക്ഷിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു വിരാട് കോലി (42 പന്തിൽ 67), രജത് പാട്ടിദാർ (32 പന്തിൽ 64), ജിതേഷ് ശർമ (19 പന്തിൽ 40 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് കരുത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ തിലക് വർമ (29 പന്തിൽ 56), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 42) എന്നിവരുടെ ഇന്നിങ്സുകളുടെ ബലത്തിൽ മുംബൈ തിരിച്ചടിച്ചെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടാനേ അവർക്കു സാധിച്ചുള്ളൂ. 4 ഓവറിൽ 45 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ക്രുനാൽ പാണ്ഡ്യയാണ് മുംബൈയെ തകർത്തത്. സീസണിൽ ബെംഗളൂരുവിന്റെ മൂന്നാം ജയമാണിത്. മുംബൈയുടെ നാലാം തോൽവിയും.
English Summary:








English (US) ·