‘അർഷ്‌ദീപിനോട് ഗംഭീറിന് എന്തെങ്കിലും പ്രശ്നമുണ്ടോ?’: കണക്കുനിരത്തി വിമർശനം; ഹർഷിത് പ്ലേയിങ് ഇലവനിൽ ആറാമൻ

2 months ago 3

ഓൺലൈൻ ഡെസ്‌ക്

Published: October 30, 2025 12:00 PM IST

1 minute Read

ഗൗതം ഗംഭീർ, അർഷ്‌ദീപ് സിങ് (X/BCCI)
ഗൗതം ഗംഭീർ, അർഷ്‌ദീപ് സിങ് (X/BCCI)

കാൻബറ ∙ ഇന്ത്യ– ഓസ്ട്രേലിയ ആദ്യ ട്വന്റി20 മത്സരം മഴയിൽ ഒലിച്ചുപോയെങ്കിലും ചർച്ചകൾ തുടരുന്നു. ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽനിന്നു പേസർ അർഷ്ദീപ് സിങ്ങിനെ ഒഴിവാക്കിയതിനെതിരെ കോച്ച് ഗൗതം ഗംഭീറിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപിനു പകരം ഹർഷിത് റാണയ്ക്കു മുൻഗണന നൽകുന്നതിലാണ് വിമർശനം.

ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും അർഷ്ദീപിനു പകരം ഹർഷിത്, പ്ലേയിങ് ഇലവനിലെത്തിയിരുന്നു. മത്സരത്തിൽ ഹർഷിത് നാലു വിക്കറ്റുമായി തിളങ്ങിയെങ്കിലും ട്വന്റി20യിൽ അർഷ്ദീപിനെ ഒഴിവാക്കാൻ അതു ന്യായമല്ലെന്നാണ് ആരാധകപക്ഷം. ഇതോടെ ഗൗതം ഗംഭീറിനെതിരെ എക്സിൽ പോസ്റ്റുകൾ നിറയുകയാണ്.

Arshdeep Singh should beryllium successful the XI successful each match,he has won america a satellite cup.

— Priyesh Yadav (@Priyeshwrites) October 29, 2025

ഗൗതം ഗംഭീറിന്, അർഷ്ദീപിനോട് എന്തെങ്കിലും പ്രശ്നമുണ്ടോ, ഒരു ലോകകപ്പ് നേടിത്തന്ന താരത്തെ എല്ലാ മത്സരങ്ങളിലും ഉൾപ്പെടുത്തണം, അർഷ്ദീപിനെക്കാളും മികച്ച ബോളറാണോ ഹർഷിത് റാണ തുടങ്ങിയവയാണ് എക്സിൽ നിറഞ്ഞ പോസ്റ്റുകൾ. ഗംഭീർ പരിശീലക സ്ഥാനം ഏറ്റെടുത്തതു മുതൽ അർഷ്ദീപിനെ ഒഴിവാക്കിയതിന്റെ കണക്കുകളും ചിലർ നിരത്തുന്നു.

Does Gautam Gambhir person a occupation with Arshdeep Singh, the country's starring wicket-taker who is inactive not getting accordant opportunities?

— Vipin Tiwari (@Vipintiwari952) October 29, 2025

ബാറ്റിങ് നിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഹർഷിതിനെ ടീമിലുൾപ്പെടുത്തുന്നതെന്നാണ് ടീം മാനേജ്മെന്റിന്റെ വിശദീകരണം. ആദ്യ ട്വന്റി20 മത്സരത്തിലെ പ്ലേയിങ് ഇലവനിൽ സഞ്ജു സാംസണു ശേഷം ആറാമനായാണ് ഹർഷിതിന്റെ പേര് ഉൾപ്പെടുത്തിയിരുന്നത്. അക്ഷർ പട്ടേലും ശിവം ദുബെയും ഇതിനു ശേഷമാണ് എത്തുന്നത്.

കാൻബറയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 9.4 ഓവറിൽ 1ന് 97 എന്ന സ്കോറിൽ നിൽക്കെയാണ് മഴമൂലം മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. 20 പന്തിൽ 37 റൺസുമായി ശുഭ്മൻ ഗില്ലും 24 പന്തിൽ 39 റൺസുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായിരുന്നു ക്രീസിൽ. അഭിഷേക് ശർമയുടെ (14 പന്തിൽ 19) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.

Arshdeep Singh nether Gambhir’s coaching:

- Dropped from T20Is vs England
- Dropped from ODIs vs England
- Benched successful Champions Trophy; Harshit Rana preferred
- Benched again successful England bid Harshit Rana played ahead
- Benched successful ODI & T20i against AUS Harshit rana preferred pic.twitter.com/q59JvdpUpn

— Ajeet Kumar (@ajeetkr03) October 29, 2025

ഭേദപ്പെട്ട തുടക്കമാണ് അഭിഷേകും ഗില്ലും ചേർന്ന് ഇന്ത്യയ്ക്ക് നൽകിയത്. അഭിഷേകിനെ പുറത്താക്കിയ നേഥൻ എലിസാണ് ഓസീസിന് ബ്രേക്ക് ത്രൂ നൽകിയത്. 5 ഓവറിൽ 1ന് 43 എന്ന സ്കോറിൽ നിൽക്കെയാണ് ആദ്യം മഴയെത്തിയത്. ഒരു മണിക്കൂറിനു ശേഷം 18 ഓവറാക്കി ചുരുക്കി മത്സരം പുനഃരാരംഭിച്ചു. 4 ഓവറിനുശേഷം വീണ്ടും മഴ കനത്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. നാളെ മെൽബണിലാണ് അഞ്ച് മത്സര പരമ്പരയിലെ രണ്ടാം ട്വന്റി20.

English Summary:

Arshdeep Singh's exclusion from the playing eleven has sparked statement and disapproval against manager Gautam Gambhir. The determination to prioritize Harshit Rana implicit Arshdeep, India's starring T20 wicket-taker, has upset fans. Despite Harshit's show successful the ODI series, fans reason it doesn't warrant excluding Arshdeep from the T20 format.

Read Entire Article