ആ 48 മണിക്കൂറിനുള്ളിൽ എന്ത് സംഭവിച്ചു? കെൽസി ബാലൊരിനിയും ചേസ് സ്റ്റോക്സും വേർപിരിഞ്ഞ ഞെട്ടലിൽ ആരാധകർ

4 months ago 5

Authored by: അശ്വിനി പി|Samayam Malayalam16 Sept 2025, 3:44 pm

രണ്ട് ദിവസം മുൻപ് തന്റെ പ്രിയപ്പെട്ടവൾക്ക് മനോഹരമായ ഒരു ബർത്ത് ഡേ ആശംസ പോസ്റ്റ് പങ്കുവച്ച ആളാണ് ചേസ് സ്റ്റോക്സ്. ആ പോസ്റ്റ് വന്ന് 48 മണിക്കൂറിനുള്ളിലാണ് വേർപിരിയൽ സംഭവിച്ചത്

Kelsea Ballerini and Chase Stokesകെൽസി ബാലൊരിനി | ചേസ് സ്റ്റോക്സ്
അഞ്ച് തവണ ഗ്രാമി നോമിനേഷൻ നേടിയ കൺട്രി ഗായിക കെൽസിയ ബാലെരിനിയും ഔട്ടർ ബാങ്ക്സ് നടൻ ചേസ് സ്റ്റോക്സും വേർപിരിയുന്നു എന്ന വാർത്ത ആരാധകർക്ക് തീർത്തും ഷോക്കിങ് ആയിരുന്നു. ഏകദേശം മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ബന്ധം അവസാനിപ്പിച്ചത്.

മൂന്ന് വർഷത്തെ പ്രണയം ബ്രേക്കപ് ചെയ്യുന്നു എന്നതിനപ്പുറം, ഒരു നാൽപ്പത്തിയെട്ടു മണിക്കൂർ നേരത്തിനുള്ളിൽ ഇരുവർക്കുമിടയിൽ എന്ത് സംഭവിച്ചു എന്നാണ് ആരാധകർക്ക് അത്ഭതം. കൃത്യം രണ്ട് ദിവസം മുൻപ് കെൽസിയ ബാലെരിനിയ്ക്ക് മുപ്പത്തിരണ്ടാം ജന്മദിനത്തിൽ വളരെ ഹൃദയസ്പർശിയായ ഒരു പോസ്റ്റ് പങ്കുവച്ച് ആശംസക അറിയിച്ച ആളാണ് ചേസ് സ്റ്റോക്സ് . പോസ്റ്റിന് താഴെ ഇരുവരുടെയും പ്രണയത്തെ വർണിച്ചുകൊണ്ടുള്ള കമന്റുകളും വന്നിരുന്നു.

Also Read: ഇവരാണോ പിരിയുകയാണ് എന്ന് പറഞ്ഞത്? കൈയ്യോട് കൈ ചേർത്ത് മനോഹരമായ എൻട്രി നൽകി ബ്രാഡ്ലി കൂപ്പറും ജിജി ഹാഡിഡും

ബർത്ത് ഡേ പോസ്റ്റ് പങ്കുവച്ച് 48 മണിക്കൂർ കഴിയുമ്പോഴേക്കും വേർപിരിയൽ വാർത്തയും പുറത്തുവന്നു. 32 വയസ്സായി ഇനി എക്സൈറ്റ് ചെയ്യുന്നതൊന്നും ഇല്ല എന്ന് താങ്കൾ പറയുമ്പോഴും, ഞാൻ ഇനിയും എക്സൈറ്റിങ് ആയ കാര്യങ്ങൾ നിങ്ങളിൽ കാണുന്നു. ഹാപ്പി ബർത്ത് ഡേ പ്രിയേ എന്നായിരുന്നു ചേസ് സ്റ്റോക്സിന്റെ പോസ്റ്റ്. പിന്നെ എന്ത് സംഭവിച്ചു എന്നാണ് ആളുകളുടെ കൺഫ്യൂഷൻ.

Also Read: ഞാൻ വിവാഹം കഴിക്കുമ്പോൾ അവൾ വളരെ ചെറുപ്പമാ! ഒന്ന് ചിരിച്ച് ഇരുന്നൂടെ എന്നൊക്കെ എന്നോട് ഇടയ്ക്കിടെ ചോദിക്കും

ഇരുവരും ബന്ധം നിലനിർത്താൻ ഒരുപാട് പരിശ്രമിച്ചിരുന്നു, പക്ഷേ അവർക്ക് സാധിക്കുന്നില്ല. പരസ്പരം ചേർന്ന് പോകില്ല എന്ന് ബോധ്യപ്പെട്ടതോടെയാണ് വേർപിരിയാൻ തീരുമാനിച്ചത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും വരുന്ന വിവരം. അതേ സമയം കെൽസിയ ബാലൊരിനിയോ ചേസ് സ്റ്റോക്സോ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്തുകൊണ്ട് ബാങ്കുകളുടെ ഇമെയിലുകൾ അപകടകരമാകുന്നു? പഠന റിപ്പോർട്ട് ഞെട്ടിക്കുന്നു


പ്രണയ ബന്ധത്തിന് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നും, അത് നിലനിർത്താൻ എത്രത്തോളം എഫേർട്ട് ഇടുന്നു എന്നും കഴിഞ്ഞ വർഷം നൽകിയ അഭിമുഖത്തിൽ ചേസ് സ്റ്റോക്സ് പറഞ്ഞിറുന്നു. ഇരുവരും കരിയറിൽ തിരക്കിലാണ്. പല രാജ്യങ്ങളിലുമായിട്ടാണ് വർക്കുകൾ. കരിയർ മികച്ചതാക്കാൻ നമ്മൾ എത്രത്തോളം ശ്രമിക്കുന്നുവോ, അതിന്റെ ഇരട്ടിയോളം ഓരോ ബന്ധങ്ങളും നിലനിർത്താൻ ശ്രമിക്കണം എന്നാണ് അപ്പോൾ ചേസ് സ്റ്റോക്സ് പറഞ്ഞിരുന്നത്. എന്നാൽ ആ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല എന്നതാണ് ഇപ്പോൾ ആരാധകരുടെ നിരാശ. 2023-ൽ ആണ് ഇരുവരും പ്രണയത്തിലായത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article