ആ അമ്മയുടെ മകളായി പിറന്നതിൽ അഭിമാനം! എന്റെ അമ്മ നാഷണൽ വിന്നർ; ഉർവശിയെക്കുറിച്ച് കുഞ്ഞാറ്റ

5 months ago 5

Authored by: ഋതു നായർ|Samayam Malayalam3 Aug 2025, 12:22 pm

മനോജ് കെ ജയനും ഉറവശിയുടെ അഭിനയമികവിനെ കുറിച്ചുള്ള സംസാരം ഇടക്ക് നടത്തിയിരുന്നു. ഇന്ത്യ കണ്ടതിൽ വച്ചേറ്റവും നല്ല നടിയെന്നാണ് ഉർവശിയെ കുറിച്ച് മനോജ് കെ ജയൻ വിശേഷിപ്പിച്ചത്.

കുഞ്ഞാറ്റ ഉർവശികുഞ്ഞാറ്റ ഉർവശി (ഫോട്ടോസ്- Samayam Malayalam)
അന്പത്തിയാറാം വയസിലും അഭിനയത്തിൽ പത്തരമാറ്റ് തിളക്കം ആണ് നടി ഉർവശി ക്ക്. തൊടുന്നതെല്ലാം പൊന്നാക്കുന്ന താരം. കൈവയ്ക്കുന്ന സിനിമകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആണ്. എട്ടാം വയസിൽ അഭിനയരംഗത്തേയ്ക്ക് എത്തിയ ഉർവശി 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിൽ ആയിരുന്നു അരങ്ങേറ്റം, പിന്നീട് കതിർ മണ്ഡപം എന്ന സിനിമയിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980-ൽ ശ്രീവിദ്യയുടെ ഡാൻസ് സ്റ്റുഡൻ്റായി ദ്വിഗ് വിജയം എന്ന സിനിമയിലും ഒരു വേഷം ചെയ്തു.ശേഷം തന്റെ പതിമൂന്നാം വയസിൽ ആദ്യമായി നായികയായി അരങ്ങേറ്റം.

മുന്താണെ മുടിച്ച് ആയിരുന്നു ഉർവ്വശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത് . പിന്നീട് തിരക്കുള്ള നായികയായി ഉർവശി മാറി. മമ്മൂട്ടിക്കും മോഹൻലാലിനും ജയറാമിനും ഒപ്പം അഭിനയിച്ച ഉർവശിക്ക് നിരവധി നാഷണൽ അവാർഡുകളും സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്.

5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു. അച്ചുവിന്റെ അമ്മയ്ക്ക് നാഷണൽ അവാർഡ് നേടിയ ശേഷം ഉള്ളഴുക്ക് എന്ന ചിത്രത്തിലൂടെ വീണ്ടും നാഷണൽ അവാർഡിലേക്ക് ഉർവശി എത്തുന്നു. നാഷണൽ അവാർഡ് വിന്നർ ആയ അമ്മയുടെ മകൾ, അങ്ങനെ അറിയപ്പെടുന്നതിൽ തനിക്ക് അഭിമാനം എന്നാണ് ഇപ്പോൾ മകൾ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി കുറിച്ചത്.

ALSO READ: ശാരീരകമായും മാനസികമായും തളർന്നു, തന്നെ ബാധിച്ച അസുഖത്തെ കുറിച്ച് ജസ്റ്റിൻ ടിംബർലേക്ക്! മറച്ചുവച്ചത് മനപൂർവ്വമായിരുന്നില്ലഅമ്മയുടെയും അച്ഛന്റെയും സമ്മതത്തോടെ കുഞ്ഞാറ്റയും അഭിനയ രംഗത്തേക്ക് തുടക്കം കുറിക്കുകയുമാണ്. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'സുന്ദരിയായവൾ സ്റ്റെല്ല.

ALSO READ: നവാസ് ഇക്ക ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല! എന്റെ ഭാഗ്യം എന്റെ ഇക്കയാണ്, ജീവിതത്തിൽ സംഭവിച്ച ഏറ്റവും ബെസ്റ്റ്

അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്നുകൊണ്ട് അഭിനയത്തിലേക്ക് എത്തിയ കുഞ്ഞാറ്റ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഡബ്‌സ്‌ മാഷ് വീഡിയോസിലൂടെയാണ് കുഞ്ഞാറ്റയുടെ കാമറ എൻട്രി. ബാംഗ്ലൂരിൽ പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ പ്രമുഖ കമ്പനിയിൽ ജോലി നോക്കിയിരുന്നു.

Read Entire Article