Authored by: ഋതു നായർ|Samayam Malayalam•3 Jun 2025, 9:07 am
ടെലിവിഷൻ അവതാരിക ആയിട്ടാണ് നസ്രിയയുടെ കരിയർ തുടങ്ങിയത്. പളുങ്ക് എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്.
നസ്രിയ നസിം (ഫോട്ടോസ്- Samayam Malayalam) ഒരു സമയത്ത് സോഷ്യൽ മീഡിയയിൽ ഏറെ ആക്റ്റീവ് ആയിരുന്ന ആളാണ് നസ്രിയ. എന്നാൽ ഇപ്പോൾ വല്ലപ്പോഴും മാത്രമാണ് പോസ്റ്റുകൾ നസ്രിയ പങ്കിടുന്നത്. താൻ ഡൌൺ ആണെന്ന് നസ്രിയ നസിം ഒരു പോസ്റ്റിലൂടെ വ്യക്താക്കിയതിനു പിന്നാലെ പലവിധ കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. അമ്മയാകാത്തതിലെ ദുഃഖം എന്നും ഫഹദുമായി എന്തോ വിഷയം ഉണ്ടെന്നും കഥകൾ വന്നു. എന്നാൽ ഇപ്പോഴിതാ അത്തരക്കാർക്ക് മുഖത്തേറ്റ അടിപോലെയാണ് നസ്രിയയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അനുജന്മാർക്ക് ഒപ്പം എത്തിയ നസ്രിയയുടെ ചിത്രം അതിവേഗമാണ് വൈറൽ ആയത്. ഫർഹാൻ ഫാസിലും നവീൻ നസീമും ആണ് ചിത്രത്തിൽ ഉള്ളത് ഒപ്പം നവീന്റെ ഭാവി വധുവിനെയും ചിത്രത്തിൽ കാണാം. ചിരിച്ച മുഖത്തോടെയുള്ള തങ്ങളുടെ പ്രിയ നായിക തന്റെ വിഷമകാലഘട്ടത്തെ എല്ലാം അതിജീവിച്ചതിന്റെ സന്തോഷം ആയിരുന്നു നസ്രിയയുടെ ആരാധകർക്ക്. ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ പോസ്റ്റിന്റെ സന്തോഷം ആരാധകർ പങ്കിടുകയും ചെയ്തിരുന്നു. അധികം വൈകാതെ തന്നെ നല്ലൊരു ചിത്രവും ആയി വരാൻ നസ്‌റിയയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നവരും കുറവല്ല.ALSO READ: ഏകമകളെ സിബിന്റെ കൈയ്യിൽ വച്ചുകൊടുക്കുമ്പോൾ ഒറ്റ കാര്യമായിരുന്നു മനസ്സിൽ; അവളുടെ ഇഷ്ടം അതിനു എതിര് നിൽക്കരുതെന്ന്; വിശേഷങ്ങൾവളരെ ചെറിയപ്രായത്തിൽ തന്നെ ഇന്ഡസ്ട്രിയിലേക്ക് എത്തിയ നസ്രിയ അഭിനയത്തിന് പുറമെ അവതാരക ആയും ഗായിക ആയും മലയാളികൾക്ക് മുൻപിൽ നിറഞ്ഞു നിന്നിരുന്ന ഒരു കാലമുണ്ട്. ബാലതാരമായിട്ടാണ് സിനിമാ ലോകത്തേക്ക് നസ്റിയ നസീം എത്തുന്നത്. നേരം എന്ന ചിത്രത്തിലൂടെ നായികയായ നസ്രിയ മലയാളത്തിന് പുറമേ അന്യഭാഷകളിലും തിളങ്ങി.
ALSO READ:അമ്മയുടെ അവസ്ഥയ്ക്ക് കാരണം! സംസാരിക്കാൻ കഴിയാത്ത അവസ്ഥ മാറി; ഞങ്ങളുടെ സന്തോഷത്തിനു കാരണം: ന്യൂറോളജി വിഭാഗത്തിന് നന്ദി 2014 ൽ ആയിരുന്നു ഫഹദ് ഫാസിലുമായുള്ള നസ്രിയയുടെ വിവാഹം. അതിന് ശേഷം സിനിമകൾ ചെയ്യുന്നതിൽ അതീവ ശ്രദ്ധാലുവാണ് താരം നിർമ്മാണ രംഗത്തേക്കും ചുവട് വച്ച നസ്റിയ സൂക്ഷ്മദർശിനി എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്.





English (US) ·