03 August 2025, 11:38 AM IST
.jpg?%24p=2922c1a&f=16x10&w=852&q=0.8)
Photo | x.com/Cultination1
മയാമി: മേജർ ലീഗ് സോക്കർ ലീഗ് കപ്പ് മത്സരത്തിനിടെ ചട്ടലംഘനം നടത്തിയ മെസ്സിയുടെ അംഗരക്ഷകൻ യാസിൻ ച്യൂക്കോക്ക് ഒരുമാസം വിലക്ക്. ലീഗ് കപ്പിലെ ഇന്റർ മയാമി-അറ്റ്‌ലസ് മത്സരത്തിനുശേഷം മൈതാനത്തേക്ക് അനുമതിയില്ലാതെ കടക്കുകയും എതിർ ടീം കളിക്കാരെ പിടിച്ചുതള്ളുകയും ചെയ്തതിനാണ് നടപടി. മെസ്സിയുടെ ടീമായ ഇന്റർ മയാമിക്ക് പിഴശിക്ഷയും ലീഗ് കപ്പ് അച്ചടക്കസമിതി വിധിച്ചിട്ടുണ്ട്. ജൂലായ് 30-നാണ് മത്സരം നടന്നത്. മത്സരത്തിനുശേഷം മൈതാനത്ത് മെസ്സിയുടെ അടുത്തേക്കുവന്ന അറ്റ്‌ലസ് താരങ്ങളെ ച്യൂക്കോ പിടിച്ചുതള്ളുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. എതിർ ടീം ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്തതോടെയാണ് നടപടി വന്നത്.
മെസ്സിയുടെ സ്വകാര്യ അംഗരക്ഷകനായ യാസിൻ ച്യൂക്കോ ഫുട്‌ബോൾലോകത്ത് പ്രശസ്തനാണ്. മത്സരത്തിനിടെ അടുത്തേക്കുവരുന്ന ആരാധകരിൽനിന്ന് മെസ്സിയെ സംരക്ഷിക്കുന്ന വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. ഫ്രഞ്ചുകാരനായ ച്യൂക്കോ ആയോധനകലകളിൽ അഗ്രഗണ്യനാണ്. വമ്പൻ തുകയാണ് ച്യൂക്കോക്കായി മെസ്സിയും ടീമും മുടക്കുന്നത്.
Content Highlights: messi assemblage defender prohibition inter miami








English (US) ·