Published: December 09, 2025 09:55 AM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ്സ് അയ്യരുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്കു മറുപടി നൽകി നടി മൃണാൽ ഠാക്കൂർ. ഇൻസ്റ്റ്ഗ്രാമിൽ പങ്കുവച്ച ചെറുവിഡിയോയിലാണ് മൃണാൽ ഇതു സംബന്ധിച്ച് പരോക്ഷ വിശദീകരണം നൽകിയത്. ‘‘അവർ സംസാരിക്കുന്നു, ഞങ്ങൾ ചിരിക്കുന്നു. കിംവദന്തികൾ സൗജന്യ പിആർ ആണ്, സൗജന്യ കാര്യങ്ങൾ എനിക്ക് ഇഷ്ടമാണ്!’’– അഭ്യൂഹങ്ങൾ തള്ളി മൃണാൽ, നർമത്തിൽ പൊതിഞ്ഞു പറഞ്ഞു. വിഡിയോയിൽ, മൃണാലിന്റെ പുറകിൽ അമ്മ ഇരിക്കുന്നതും ഇരുവരും ചിരിക്കുന്നതും കാണാം.
മൃണാലും ശ്രേയസ് അയ്യരും തമ്മിൽ ഡേറ്റിങ്ങിലാണെന്ന് അവകാശപ്പെട്ട് ഒട്ടേറെ പോസ്റ്റുകളാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി സൈബർ ലോകത്ത് കറങ്ങുന്നത്. ഇരുവരും ഒന്നിച്ചു സമയം ചെലവഴിച്ചെന്ന് അവകാശപ്പെട്ടുള്ള പോസ്റ്റ് റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇതിനെ ചുറ്റുപ്പറ്റി ചർച്ചകൾ നടക്കുകയായിരുന്നു. ഇതോടെയാണ് മൃണാൽ തന്നെ അഭ്യൂഹങ്ങൾ തള്ളി രംഗത്തെത്തിയത്. എന്നാൽ ശ്രേയസ് അയ്യർ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഓസ്ട്രേലിയൻ പര്യടനത്തിനിട പരുക്കേറ്റ ശ്രേയസ് അയ്യർ, മെൽബണിലെ ചികിത്സയ്ക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയിരുന്നു. ദീർഘമായ വിശ്രമം വേണ്ട താരം. മാർച്ചിൽ ഐപിഎലിലൂടെ മാത്രമേ ക്രിക്കറ്റിലേക്കു തിരിച്ചെത്തൂ. അതേസമയം, ഹിന്ദി ചിത്രമായ ദോ ദീവാനേ ഷെഹർ മേം ആണ് മൃണാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
English Summary:








English (US) ·