ആ കെട്ടിപ്പിടുത്തത്തിനും ചിരിക്കും നന്ദി; ജാനകിയമ്മയെ കുറിച്ച് തൃഷ പറഞ്ഞ വാക്കുകള്‍, 96 ലെ ജാനകിയമ്മ!

1 week ago 5
തെന്നിന്ത്യന്‍ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെട്ട എസ് ജാനകിയമ്മ വിടവാങ്ങി. ഇന്നലെ, ജൂലൈ 11 ന് രാത്രി 7.30 ഓടെയായിരുന്നു മരണം. 88 വയസ്സായികുന്നു. മൈസൂരു ബൊഗാദി സെക്കന്റ് സ്‌റ്റേജ് നോര്‍ത്തിലെ വീട്ടില്‍ കുഴഞ്ഞു വീണ ജാനകിയമ്മയെ ഉച്ചയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

തമിഴ്, മലയാളെ, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ തുടങ്ങി ഇരുപതോളം ഭാഷകളിലായി ഇരുപതിനായിരത്തിലധികം പാട്ടുകള്‍ പാടിയിട്ടുള്ള ഗായികയാണ് എസ് ജാനകി അമ്മ. സംഗീത ലോകത്തിന് തന്നെ തീരാത്ത നഷ്ടമായിരിക്കും ഇനി ആ ശബ്ദം. എന്നിരുന്നാലും ഇതുവരെ പാടിവച്ച പാട്ടുകളിലൂടെ തലമുറകളോളം ജാനകിയമ്മ ജീവിക്കും.

Also Read: എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പണം നഷ്ടം, സമയവും നഷ്ടം; അധികം റിസ്‌ക്കുള്ള ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാറില്ല എന്ന് പൃഥ്വിരാജ്

2018 ല്‍ പുറത്തിറങ്ങിയ 96 എന്ന ചിത്രത്തില്‍ ജാനകി അമ്മയമ്മയ്ക്കും അവരുടെ പാട്ടുകള്‍ക്കും വലിയൊരു ട്രിബ്യൂട്ട് തന്നെ നല്‍കിയിരുന്നു. നായികയായ തൃഷയുടെ കഥാപാത്രത്തിന്റെ പേര് മുതല്‍, ജാനകി അമ്മ പാടിയ പാട്ടുകള്‍ സിനിമയുടെ ഹൈലൈറ്റ് ആയി വന്നു. എസ് ജാനകി എന്നായിരുന്നു തൃഷയുടെ കഥാപാത്രത്തിന്റെ പേര്, ജാനു എന്ന് വിളിക്കപ്പെടുന്നതാണ്. ആ പേര് വെളിപ്പെടുത്തുന്ന രംഗത്ത് സാക്ഷാല്‍ ജാനകി അമ്മ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ജാനുവും റാമും തമ്മിലുള്ള പ്രണയ ബന്ധത്തെ കൂടുതല്‍ മനോഹരമാക്കുന്നത് ജാനു പാടുന്ന ജാനകിയമ്മയുടെ പാട്ടുകളായിരുന്നു.

ജാനുവിന് സര്‍പ്രൈസ് നല്‍കി റാം ജാനകിയമ്മയുടെ അടുത്ത് കൊണ്ടു പോകുന്ന ഒരു രംഗം സിനിമയിലുണ്ട്. ജാനകി അമ്മ അഭിനയിച്ച അപൂര്‍വ്വം സിനിമകളിലൊന്ന് കൂടെയാണ് 96. ആ ഓര്‍മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാമ് തൃഷ കൃഷ്ണന്‍ .


എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്നില്‍ ജാനകിയമ്മയുടെ പേരുണ്ടായത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബഹുമതിയാണ്. അതിനുമപ്പുറം അമ്മയെ അറിയുന്നതും സ്‌നേഹിക്കുന്നതും എന്നും ഞാന്‍ വിലമതിക്കുന്ന ഒന്നാണ്. ആ കെട്ടിപ്പിടുത്തത്തിനും ചിരിയ്ക്കും ദയയ്ക്കും നന്ദി. ഏറ്റവും വലിയ കലാകാരന്മാര്‍ ഏറ്റവും എളിമയുള്ള ആത്മാക്കളാണ് എന്ന് എന്നെ എപ്പോഴും ഓര്‍മിപ്പിക്കുന്നതിന് നന്ദി. അമ്മയുടെ ശബ്ദം എന്നും ജീവിക്കും. സമാദാനത്തോടെ വിശ്രമിക്കൂ ജാനകിയമ്മ.. ഞാന്‍ എന്നും നിങ്ങളെ മിസ്സ് ചെയ്യും- എന്നാണ് തൃഷ കൃഷ്ണന്‍ കുറിച്ചത്‌
Read Entire Article