Published: September 10, 2025 04:11 PM IST Updated: September 10, 2025 04:23 PM IST
1 minute Read
ദുബായ്∙ ഏഷ്യാകപ്പ് മത്സരങ്ങൾക്കായി ദുബായിലെത്തിയ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ മൊഹ്സിന്‍ നഖ്‍വിക്ക് ഹസ്തദാനം നൽകിയതിൽ വൻ വിമർശനം. പാക്കിസ്ഥാൻ സർക്കാരിൽ മന്ത്രി കൂടിയായ നഖ്‍വിക്ക് സൂര്യകുമാർ യാദവ് ഹസ്തദാനം നൽകിയതിനെതിരെ ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. പഹൽഗാം ഭീകരാക്രമണത്തിനും ഓപറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്ന ആദ്യ മത്സരമാണ് ഏഷ്യാകപ്പിലേത്.
പാക്കിസ്ഥാൻ സർക്കാരിന്റെ പ്രതിനിധി കൂടിയായ മൊഹ്‍സിൻ നഖ്‍വിക്ക് സൂര്യകുമാർ യാദവ് ഷെയ്ക് ഹാൻഡ് നൽകിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഏഷ്യാകപ്പ് മത്സരങ്ങൾക്കു മുന്നോടിയായി ടീമുകളുടെ ക്യാപ്റ്റൻമാർ ഒരുമിച്ചു മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിനോട് അനുബന്ധിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയര്‍മാനായ മൊഹ്‍സിൻ നഖ്‍വി ട്രോഫിയുമായി വേദിയിലെത്തിയിരുന്നു.
An Indian Captain posing for pictures & shaking hands with the Federal Home Minister of Pakistan is highest shamelessness connected BCCI's part. Mohsin Naqvi has humor connected his hands and was calling for India's demolition during Op Sindoor!! #AsiaCup pic.twitter.com/zZXa4ig595
— Atishay Jain (@AtishayyJain96) September 9, 2025മൊഹ്സിൻ നഖ്‍വിയും സൂര്യകുമാർ യാദവും ഒരുമിച്ചുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് ഇന്ത്യൻ ക്യാപ്റ്റനെതിരെ വിമർശനം കടുത്തത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ എതിർപ്പിനെ തുടര്‍ന്നാണ്, ഇന്ത്യ ആതിഥേയരാകുന്ന ഏഷ്യാ കപ്പ് മത്സരങ്ങൾ യുഎഇയിലേക്കു മാറ്റിയത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ യുഎഇയെ നേരിടും. ഞായറാഴ്ചയാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/ @Rajiv1841ൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·