25 July 2025, 06:47 PM IST

ലോർഡ്സ് ടെസ്റ്റിനിടെ കരുൺ നായരും കെ.എൽ. രാഹുലും | x.com/Crickaith
ന്യൂഡല്‍ഹി: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള കരുണ്‍ നായരുടെ തിരിച്ചുവരവ് വമ്പന്‍ സ്‌കോറുകളും നിര്‍ണായക കൂട്ടുകെട്ടുകളും നിറഞ്ഞ ഒരു അധ്യായമാവേണ്ടതായിരുന്നു. പക്ഷേ, ഫോം കണ്ടെത്താന്‍ പാടുപെട്ട അദ്ദേഹത്തിന് മുന്നില്‍ ഇന്ത്യ നാലാം ടെസ്റ്റിലേക്കുള്ള വാതില്‍ കൊട്ടിയടച്ചു. രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോമാണ് കരുണിനെ ടീമിലെത്തിച്ചത്. പക്ഷേ, ആദ്യ മൂന്ന് ടെസ്റ്റികളും നല്ല അനുഭവങ്ങളല്ല കരുണിന് നല്‍കിയത്.
കരുണ്‍ നായരെ ടീമില്‍നിന്ന് പുറത്തായതിനു പിന്നാലെ ഉറ്റ സുഹൃത്ത് കെ.എല്‍. രാഹുലിനോടൊപ്പമുള്ള ഒരു ചിത്രം വൈറലാവുകയാണ്. ടീമില്‍നിന്ന് പുറത്തായതിനെത്തുടര്‍ന്ന് രാഹുല്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയാണ് എന്ന തരത്തിലാണ് ഇത് പ്രചരിക്കപ്പെട്ടത്. ഇതോടെ ചിത്രം വൈറലായി. എന്നാല്‍, ഈ ചിത്രം ഓള്‍ഡ് ട്രാഫോഡില്‍നിന്ന് എടുത്തതല്ല. ലോര്‍ഡ്‌സ് ടെസ്റ്റിനിടെ എടുത്ത ചിത്രമാണെന്ന വിവരമാണ് പുറത്തുവരുന്നത്.
ഓള്‍ഡ് ട്രാഫോഡില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് മാറ്റങ്ങളാണ് വരുത്തിയത്. കരുണ്‍ പുറത്തായി. പകരം സായ് സുദര്‍ശനെ ടീമിലുള്‍പ്പെടുത്തി. അന്‍ഷുല്‍ കംബോജ് അരങ്ങേറ്റം കുറിച്ചപ്പോള്‍ ഇടതു കാല്‍മുട്ടിനേറ്റ പരിക്കുമൂലം പുറത്തായ നിതീഷ്‌കുമാര്‍ റെഡ്ഢിക്ക് പകരം ഷാര്‍ദുല്‍ ഠാക്കൂറും ടീമിലെത്തി.
Content Highlights: Karun Nair Dropped from India XI After Struggling Test Return








English (US) ·