ആ ചിത്രത്തിലെ എന്റെ റോൾ അത്ര സുഖമായില്ല, അതോടെ തെലുങ്ക് സിനിമതന്നെ വിട്ടു -കമാലിനി മുഖർജി

4 months ago 5

Kamalini Mukherjee

'ഗോവിന്ദുഡു അന്ദരിവാഡേലേ' സിനിമയുടെ പോസ്റ്റർ, കമാലിനി മുഖർജി | ഫോട്ടോ: അറേഞ്ച്ഡ്, ആർക്കൈവ്സ് ‌‌| മാതൃഭൂമി

ബോളിവുഡ്, തമിഴ്, തെലുങ്ക്, മലയാളം ഭാഷാ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് കമാലിനി മുഖർജി. ഒരുകാലത്ത് തെലുങ്കിൽ സജീവമായിരുന്ന കമാലിനി 2014-ന് ശേഷം തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയാണ്. അതിന് കാരണമെന്താണെന്നും, തന്റെ ഈ തീരുമാനത്തിന് ഇടയാക്കിയ സിനിമ ഏതാണെന്നും ഒരു പോഡ്കാസ്റ്റ് ഷോയിൽ തുറന്നുപറഞ്ഞിരിക്കുകയാണ് അവർ.

2014-ൽ രാംചരൺ തേജ നായകനായെത്തിയ ചിത്രമായ 'ഗോവിന്ദുഡു അന്ദരിവാഡേലേ' ആണ് കമാലിനി മുഖർജി ഒടുവിൽ വേഷമിട്ട തെലുങ്ക് ചിത്രം. കാജൽ അ​ഗർവാളായിരുന്ന നായിക. ഈ സിനിമയിൽ തന്റെ കഥാപാത്രത്തെ ചിത്രീകരിച്ച രീതിയിൽ തനിക്ക് 'വേദന' തോന്നിയെന്നും, അത് തെലുങ്ക് സിനിമ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചെന്നും കമാലിനി വെളിപ്പെടുത്തി. 'ഗോവിന്ദുഡു അന്ദരിവാഡേലേ'യുടെ ചിത്രീകരണ അനുഭവം 'അതിശയകരമായിരുന്നു'. എന്നാൽ എല്ലാം കഴിഞ്ഞപ്പോൾ തനിക്ക് ആ സിനിമയിൽ ഒരു റോളുമില്ലാത്തതുപോലെ തോന്നിയെന്നും അവർ പറഞ്ഞു.

“ഒന്നും അണിയറപ്രവർത്തകർ കാരണമല്ല. കാരണം എന്റെ സഹപ്രവർത്തകരും സെറ്റിലുണ്ടായിരുന്നവരും വളരെ മികച്ചവരും നല്ല രീതിയിൽ പിന്തുണ നൽകുന്നവരുമായിരുന്നു. സിനിമയിൽ എന്റെ കഥാപാത്രം രൂപപ്പെട്ട രീതിയിൽ എനിക്ക് അത്ര സുഖം തോന്നിയില്ല. അതുകൊണ്ട് അതൊരു തർക്കവിഷയമായിരുന്നില്ല. അതൊരു വഴക്കോ മറ്റോ ആയിരുന്നില്ല. അതിനുശേഷം ഞാൻ കുറച്ചുകാലത്തേക്ക് തെലുങ്ക് സിനിമകളിൽ നിന്ന് പിന്മാറി, കാരണം എന്റെ കഥാപാത്രം രൂപപ്പെട്ട രീതിയിൽ എനിക്ക് വേദന തോന്നി,” അവർ പറഞ്ഞു.

തനിക്ക് ആരോടും വിദ്വേഷമില്ലെന്ന് കമാലിനി അവകാശപ്പെട്ടു. "ചിലപ്പോൾ ഇത് നിങ്ങളുടെ സീനാണെന്നും ഇതാണ് ഏറ്റവും മികച്ചതെന്നും നിങ്ങൾ കരുതുന്നു. എന്നാൽ നിങ്ങൾ ചെയ്തത് ഉദ്ദേശിച്ച രീതിയിൽ വന്നിട്ടില്ലെന്നോ, സിനിമയിൽ വേണ്ടത്ര സ്വാധീനം ഇല്ലെന്നോ പിന്നീട് സംവിധായകൻ തിരിച്ചറിയുന്നു. അത്തരം കാര്യങ്ങളെക്കുറിച്ച് ഞങ്ങളെ അറിയിക്കാറുമില്ല. പക്ഷെ എനിക്ക് തോന്നിയ രീതി എനിക്ക് വളരെ വ്യക്തിപരമായിരുന്നു, അത് എന്നെ വേദനിപ്പിച്ചു. തെലുങ്ക് സിനിമകളിൽ നിന്ന് പിന്മാറി മറ്റ് ഭാഷകളിൽ ശ്രമിക്കണമെന്ന് എനിക്ക് തോന്നി." കമാലിനി മുഖർജി കൂട്ടിച്ചേർത്തു.

2004-ൽ ഫിർ മിലേം​ഗേ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് കമാലിനി മുഖർജി അഭിനയരം​ഗത്തേക്കെത്തിയത്. ഇതേവർഷം അതേ വർഷം ശേഖർ കമ്മൂലയുടെ 'ആനന്ദ്' എന്ന ചിത്രത്തിലൂടെ അവർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് 'സ്റ്റൈൽ', 'ഗോദാവരി', 'ഹാപ്പി ഡേയ്‌സ്' തുടങ്ങിയ ഹിറ്റുകളിൽ അഭിനയിച്ചു. 2006-ൽ 'വേട്ടയാട് വിളയാട്' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റംകുറിച്ചു. 2010-ൽ പുറത്തിറങ്ങിയ 'കുട്ടിസ്രാങ്ക്' എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.

നത്തോലി ഒരു ചെറിയ മീനല്ല, പുലിമുരുകൻ എന്നിവയാണ് കമാലിനി നായികയായ മറ്റുമലയാള ചിത്രങ്ങൾ. മലയാളത്തിൽ കസിൻസ് എന്ന ചിത്രത്തിലെ ഒരു ​ഗാനരം​ഗത്തിലും അവർ എത്തി. 2016-ൽ തമിഴ് ചിത്രം 'ഇരൈവി'യിലും കമാലിനി അഭിനയിച്ചു.

Content Highlights: Kamalinee Mukherjee reveals wherefore she discontinue Telugu films aft Govindudu Andarivadele

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article