
അനുപമ പരമേശ്വരൻ, ധ്രുവ് വിക്രം | Photo: X/ Anupama Parameswaran, Instagram/ Dhruv
നടി അനുപമ പരമേശ്വരനും ചിയാന്‍ വിക്രത്തിന്റെ മകനായ തമിഴ് നടന്‍ ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. അനുപമയും ധ്രുവും ലിപ്‌ലോക് ചെയ്യുന്ന ഒരു ചിത്രം പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ബ്ലൂമൂണ്‍ എന്നപേരിലുള്ള സ്‌പോട്ടിഫൈ പ്ലേലിസ്റ്റിന്റെ കവര്‍ ചിത്രത്തിന്റേതായി പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിലാണ് ഇരുവരും ചുംബിക്കുന്നതായുള്ളത്.
സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതിന് പിന്നാലെ പ്ലേലിസ്റ്റ് പ്രൈവറ്റാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനുപമ പരമേശ്വരന്‍, ധ്രുവ് വിക്രം എന്നീ പേരുകളിലുള്ള അക്കൗണ്ടുകള്‍ ചേര്‍ന്നുള്ള പ്ലേലിസ്റ്റാണെന്നാണ് സ്‌ക്രീന്‍ഷോട്ടില്‍നിന്ന് വ്യക്തമാവുന്നത്. ഏഴുമണിക്കൂറിലേറെ ദൈര്‍ഘ്യമാണ് പ്ലേലിസ്റ്റിനുള്ളത്. അനുപമ എന്ന അക്കൗണ്ടില്‍നിന്ന് 36 പാട്ടുകളും ധ്രുവ് വിക്രം എന്ന അക്കൗണ്ടില്‍നിന്ന് 85 പാട്ടുകളും പ്ലേലിസ്റ്റിലേക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നു. അനുപമ പരമേശ്വരന്‍ ആണ് പ്ലേലിസ്റ്റിന്റെ 'ഓണര്‍'. ധ്രുവ് വിക്രത്തെ 'കൊളാബറേറ്റര്‍' എന്നുമാണ് സ്‌ക്രീന്‍ഷോട്ടിലുള്ളത്.
സ്‌ക്രീന്‍ഷോട്ട് വിവിധ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഇതേത്തുടര്‍ന്നാണ് ഡേറ്റിങ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
ഇരുതാരങ്ങളും അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. സ്‌ക്രീന്‍ഷോട്ടിന്റെ ആധികാരികതയെക്കുറിച്ച് സംശയം പല സാമൂഹികമാധ്യമ ഉപയോക്താക്കളും പങ്കുവെക്കുന്നുണ്ട്. ഇരുവരും ഒന്നിക്കുകയാണെങ്കില്‍ അത് മനോഹരമായിരിക്കുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, സെലിബ്രിറ്റികള്‍ സ്വന്തം പേരില്‍ സ്‌പോട്ടിഫൈ അക്കൗണ്ടുകള്‍ ഉണ്ടാക്കുമോയെന്നടക്കം ചോദ്യം ഉയരുന്നുണ്ട്.

29-കാരിയായ അനുപമയും 27-കാരനായ ധ്രുവ് വിക്രമും ഒരുമിച്ച് അഭിനയിച്ച ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. മാരി സെല്‍വരാജ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു. ബൈസണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പാ രഞ്ജിത്ത് ആണ്. ചിത്രത്തില്‍ രജിഷ വിജയന്‍, ലാല്‍, അമീര്‍, പശുപതി, അനുരാഗ് അറോറ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെ പ്രചരിപ്പിക്കുന്നാതാണോ സ്‌ക്രീന്‍ഷോട്ട് എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്.
Content Highlights: Anupama Parameswaran and Dhruv Vikram`s rumored romance sparks aft a Spotify playlist screenshot
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·