Curated byഗോകുൽ എസ് | Samayam Malayalam | Updated: 3 May 2025, 12:31 am
ഐപിഎൽ മെഗാ ലേലത്തിലും അതിന് മുൻപും രാജസ്ഥാൻ റോയൽസ് എടുത്ത തീരുമാനങ്ങൾ വൻ ഫ്ലോപ്പ്. പ്ലേ ഓഫിലെത്താതെ പുറത്തായിട്ടും തെറ്റ് അംഗീകരിക്കാതെ റോയൽസ് കോച്ച്.
ഹൈലൈറ്റ്:
- രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലെത്താതെ പുറത്ത്
- ടീമിന്റെ തെറ്റ് അംഗീകരിക്കാതെ റോയൽസ് പരിശീലകൻ
- റോയൽസ് ഇക്കുറി ജയിച്ചത് മൂന്ന് കളികളിൽ മാത്രം
രാജസ്ഥാൻ റോയൽസ് (ഫോട്ടോസ്- Samayam Malayalam) ആ തെറ്റ് അംഗീകരിക്കാൻ തയ്യാറാകാതെ രാജസ്ഥാൻ റോയൽസ് കോച്ച്; സർപ്രൈസ് പ്രതികരണം ഇങ്ങനെ, ആരാധകർ പക്ഷേ കലിപ്പിൽ
ടീമിന്റെ ഇപ്പോളത്തെ സ്ക്വാഡിൽ സന്തുഷ്ടനാണെന്ന് ചൂണ്ടിക്കാട്ടുന്ന അദ്ദേഹം, സൂപ്പർ താരങ്ങളെ വാങ്ങുന്ന ടീമല്ല, സൂപ്പർ താരങ്ങളെ സൃഷ്ടിക്കുന്ന ടീമാണ് രാജസ്ഥാൻ റോയൽസെന്നും പറയുന്നു. ടീമിന്റെ മികച്ച താരങ്ങളെ ഒഴിവാക്കി പുതിയ താരങ്ങളെയെത്തിച്ച രാജസ്ഥാൻ റോയൽസിന്റെ ഓക്ഷൻ നീക്കം വൻ അബദ്ധമായി മാറിയെങ്കിലും ഇതിൽ തെല്ലും നിരാശ രാജസ്ഥാൻ പരിശീലകനില്ല.
"അവർ ഞങ്ങളുടെ ഫ്രാഞ്ചൈസിയിലാണ് താരങ്ങളായത്. ഇപ്പോളത്തെ കളിക്കാരും സൂപ്പർ താരങ്ങളാകുമെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഞങ്ങൾ സൂപ്പർ താരങ്ങളെ വാങ്ങാറില്ല, മറിച്ച് സൂപ്പർ താരങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അതാണ് ഞങ്ങളുടെ ടാഗ് ലൈൻ." ദിഷാന്ത് യാഗ്നിക് പറഞ്ഞു.
അതേ സമയം ജോസ് ബട്ലർ, ട്രെന്റ് ബോൾട്ട്, യുസ്വേന്ദ്ര ചഹൽ എന്നീ സൂപ്പർ താരങ്ങളെ ഒഴിവാക്കിയ രാജസ്ഥാൻ റോയൽസ് പകരം ഷിംറോൺ ഹെറ്റ്മെയർ, ധ്രുവ് ജൂറൽ, സന്ദീപ് ശർമ എന്നിവരെയാണ് വൻ തുകക്ക് നിലനിർത്തിയത്. റോയൽസ് റിലീസ് ചെയ്ത താരങ്ങളെല്ലാം പുതിയ ടീമിൽ മികച്ച ഫോമിലേക്ക് ഉയർന്നപ്പോൾ, ടീം റിട്ടെയിൻ ചെയ്ത പകുതി താരങ്ങളും വൻ ഫ്ലോപ്പായി.
ബട്ലർ 9 കളികളിൽ 406 റൺസ് നേടിയപ്പോൾ, ചഹൽ 10 കളികളിൽ 13 വിക്കറ്റുകളും ട്രെന്റ് ബോൾട്ട് 11 കളികളിൽ 16 വിക്കറ്റുകളും നേടി. 14 കോടിക്ക് റിട്ടെയിൻ ചെയ്യപ്പെട്ട ധ്രുവ് ജൂറൽ 11 കളികളിൽ 249 റൺസും, 11 കോടിക്ക് നിലനിർത്തിയ ഹെറ്റ്മെയർ 11 കളികളിൽ 187 റൺസുമാണ് ഇക്കുറി നേടിയത്. വൻ തുകക്ക് നിലനിർത്തിയ റിയാൻ പരാഗും ഇത്തവണ വൻ പരാജയമാണ്. 11 കളികളിൽ 282 റൺസ് മാത്രമാണ് താരത്തിന് നേടാനായത്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·