ആ നടനെ കല്യാണം കഴിക്കണം എന്നാ​ഗ്രഹിച്ചു, അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞു എന്ന വാർത്ത ആകെ തകർത്തു കളഞ്ഞു എന്ന് മീന

7 months ago 7

Authored by: അശ്വിനി പി|Samayam Malayalam11 Jun 2025, 4:28 pm

മീന സാ​ഗറിന്റെ ഭർത്താവിന്റെ മരണ വാർത്ത പലർക്കും ഷോക്കിങ് ആയിരുന്നു. എന്നാൽ വിദ്യാസാ​ഗരിന് മുൻപ് താനൊരു നടനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു എന്നും, അദ്ദേഹത്തെ പോലൊരാളെ കല്യാണം കഴിക്കാൻ ആ​ഗ്രഹിച്ചിരുന്നതായും മീന പറഞ്ഞിരുന്നു

മീനമീന (ഫോട്ടോസ്- Samayam Malayalam)
താരങ്ങളോടുള്ള ആരാധന പലർക്കും പല തരത്തിലാണ്. അത് സാധാരണക്കാർക്ക് മാത്രമല്ല, സെലിബ്രേറ്റികൾക്കും. അങ്ങനെയുള്ള തന്റെ ഒരു ആരാധനയെ കുറിച്ച് നടി മീന ഒരുഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. ആ നടനെ കല്യാണം കഴിക്കണം എന്നായിരുന്നുവത്രെ മീനയുടെ ആഗ്രഹം. പക്ഷേ നടന്നില്ല.

മലയാളികൾ അടക്കം, ഇന്ത്യയിലെ ഒട്ടുമിക്ക പെൺകുട്ടികളും തൊണ്ണൂറുകളിൽ ആരാധിച്ചിരുന്ന നടൻ ഹൃത്വിക് റോഷനെ കുറിച്ചാണ് മീന പറയുന്നത്. മീനയ്ക്കും ഹൃത്വിക് റോഷനോട് ഭയങ്കരമായ ഇഷ്ടമായിരുന്നുവത്രെ. ഹൃത്വിക് റോഷനെ കല്യാണം കഴിക്കണം, അല്ലെങ്കിൽ അതുപോലൊരാളെ കല്യാണം കഴിക്കണം എന്ന് അമ്മയോട് എപ്പോഴും പറഞ്ഞിരുന്നു എന്ന് മീന പറയുന്നു.

ഹൃത്വിക് റോഷന്റെ വിവാഹം കഴിഞ്ഞു എന്ന വാർത്ത കേട്ടപ്പോൾ എന്റെ ഹൃദയം തകർന്നുപോയി എന്നാണ് മീന പറഞ്ഞത്. പിന്നീട് മീന ഇന്ത്യയിൽ അറിയപ്പെടുന്ന നടിയായിട്ടും ഈ ഇഷ്ടത്തെ കുറിച്ച് ഇതുവരെ ഹൃത്വിക് റോഷനോട് പറഞ്ഞിട്ടില്ല എന്നും മീന വ്യക്തമാക്കുന്നു.

Also Read: അനിരുദ്ധ് രവിചന്ദർ വിവാഹിതയാവുന്നു, വധു സൺറൈസ് ഹൈദരബാദിന്റെ സിഇഒ; ആരാണ് 409 കോടി ആസ്തിയുള്ള ഈ സുന്ദരി ?

മൂന്ന് വർഷത്തെ പ്രണയത്തിന് ശേഷം 2000 ൽ ആണ് ഹൃത്വിക് റോഷൻ സൂസൻ ഖാനെ വിവാഹം ചെയ്തത്. പല പെൺകുട്ടികൾക്കും ഹാർട്ട്ബ്രേക്ക് ഉണ്ടാക്കിയ വിവാഹ വാർത്തയായിരുന്നു അത്. പതിമൂന്ന് വർഷത്തോളം ഇരുവരും മാതൃകാ ദമ്പതികളായി ജീവിച്ചു, രണ്ട് മക്കളും പിറന്നു. 2013 ൽ ആണ് സൂസൻ ഖാനും ഹൃത്വിക് റോഷനും വേർപിരിഞ്ഞത്. അതിന് ശേഷം രണ്ട് പേരും മറ്റൊരു ജീവിതത്തിലേക്ക് പോയി, എന്നാലിപ്പോഴും സൗഹൃദം തുടരുന്നു.

2009 ൽ ആയിരുന്നു മീനയുടെ വിവാഹം. ബെംഗളൂരു ബെയിസ്ഡ് ബിസിനസ്സുകാരനായ വിദ്യാസാഗറാണ് മീനയുടെ ഭർത്താവ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് 2022 ൽ അദ്ദേഹം മരണപ്പെട്ടു. ഒരു മകളാണ് മീനയ്ക്ക്.

ആ നടനെ കല്യാണം കഴിക്കണം എന്നാ​ഗ്രഹിച്ചു, അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞു എന്ന വാർത്ത ആകെ തകർത്തു കളഞ്ഞു എന്ന് മീന


വിദ്യാസാഗറിന്റെ മരണത്തിന് ശേഷം മീനയുടെ വ്യക്തി ജീവിതത്തെ കുറിച്ചും, രണ്ടാം വിവാഹത്തെ കുറിച്ചും പല തരത്തിലുള്ള ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ പറയുന്നവർക്ക് എന്തും പറയാം, മകൾക്ക് വേണ്ടി താൻ ഇനിയുള്ള കാലം സന്തോഷത്തോടെ തന്നെ ജീവിക്കും എന്ന് മീന പറയുകയും ചെയ്തു. ഇനിയൊരു വിവാഹത്തെ കുറിച്ച് താൻ ചിന്തിയ്ക്കുന്നില്ല എന്നും മീന വ്യക്തമാക്കിയിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article