17 June 2025, 08:08 PM IST

പി. മാധവനും കാവ്യാ മാധവനും, അനൂപ് മേനോൻ | ഫോട്ടോ: വി.പി. പ്രവീൺകുമാർ|മാതൃഭൂമി
കാവ്യാ മാധവന്റെ അച്ഛൻ പി. മാധവന് ആദരാഞ്ജലികളർപ്പിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. കാവ്യാ മാധവനും അനൂപ് മേനോനും മുഖ്യവേഷങ്ങളിലെത്തിയ ഷീ ടാക്സി എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നത് ഷിംലയിലും കൂർഗിലുമായിരുന്നു. അന്ന് അദ്ദേഹവുമൊത്ത് ചെലവഴിച്ച നിമിഷങ്ങളേക്കുറിച്ചുള്ളതാണ് അനൂപ് മേനോന്റെ കുറിപ്പ്. ആ നല്ല നാളുകൾ ഒരിക്കലും മറക്കാനാവില്ലെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
"വിട മാധവൻ ചേട്ടാ... ഷീ ടാക്സിയുടെ ഷൂട്ടിനായി ഷിംലയിലും കൂർഗിലും നിങ്ങൾക്കൊപ്പം ചെലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു. നിങ്ങളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ," അനൂപ് മേനോന്റെ വാക്കുകൾ.
തിങ്കളാഴ്ചയാണ് നടി കാവ്യാ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചത്. കാസര്‍കോട് നീലേശ്വരം സ്വദേശിയായ മാധവന്റെ അന്ത്യം ചെന്നൈയില്‍വെച്ചായിരുന്നു. മകള്‍ മഹാലക്ഷ്മിയുടെ പഠനാര്‍ഥം കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ അച്ഛനും കൂടെപ്പോകുകായിരുന്നു.
കാവ്യയുടെ സഹോദരനായ മിഥുനും കുടുംബവും ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിയതിന് ശേഷമായിരിക്കും അന്ത്യകര്‍മങ്ങള്‍ നടക്കുക. കൊച്ചിയിലായിരിക്കും ചടങ്ങുകള്‍. കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ പി. മാധവൻ സുപ്രിയ ടെക്‌സ്റ്റൈൽസ് ഉടമയുമാണ്.
Content Highlights: Actor Anoop Menon pays tribute to P. Madhavan, begetter of Kavya Madhavan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·