ആ പാട്ട് എഴുതിയ ദിവസമാണ് ബാബറി മസ്ജിദ് പൊളിക്കുന്നത്,അപ്പോള്‍ അറിയാതെ ഈ വരികളും വന്നു- കൈതപ്രം

8 months ago 8

19 May 2025, 02:13 PM IST

Kaithapram Damodaran Namboothiri

കൈതപ്രം ദാമോദരൻ നമ്പൂതിരി | Photo: Screen grab/ Mathrubhumi News

മലയാളത്തിന് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 1980കള്‍ മുതല്‍ മലയാള സിനിമാലോകത്ത് പ്രധാന ഗാനരചയിതാവായി അദ്ദേഹം സജീവമാണ്. 23-ന് പുറത്തിറങ്ങാനിരിക്കുന്ന ടൊവിനോ തോമസ് ചിത്രം 'നരിവേട്ട'യിലെ 'മിന്നല്‍വള' എന്ന ഗാനമാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഈ പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിനിടെ, 1993-ല്‍ പുറത്തിറങ്ങിയ വാല്‍സല്യം എന്ന ചിത്രത്തിലെ 'അലയും കാറ്റിന്‍ ഹൃദയം' എന്ന പാട്ട് വന്ന വഴി വെളിപ്പെടുത്തുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

'പാട്ടിലെ രാമായണം കേള്‍ക്കാതെയായി' എന്നുതുടങ്ങുന്ന വരികള്‍ വലിയ ശ്രദ്ധനേടിയിരുന്നു. ഈ വരികള്‍ ഉള്‍പ്പെടെയുള്ള ഈ പാട്ട് താന്‍ എഴുതുന്നത് ബാബറി മസ്ജിദ് തകര്‍ത്ത ദിവസമാണ് വെളിപ്പെടുത്തുകയാണ് കൈതപ്രം. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ആ പാട്ട് എഴുതുമ്പോള്‍ എനിക്ക് വേറൊരു ഫീല്‍ കൂടെയുണ്ടായിരുന്നു. ആ പാട്ട് എഴുതുന്ന ദിവസമാണ് ബാബറി മസ്ജിദ് പൊളിക്കുന്നത്. അപ്പോഴാണ് ഞാന്‍ ഈ പാട്ട് എഴുതുന്നത്. അപ്പോള്‍ അറിയാതെ ഈ വരികളും വന്നു', കൈതപ്രം പറഞ്ഞു

'രാമായണം കേള്‍ക്കാതെയായി, പൊന്‍മൈനകള്‍ മിണ്ടാതയായി', അങ്ങനെയായിപ്പോയി ആ വിഷയം. പെട്ടന്നുകേള്‍ക്കുമ്പോള്‍ എനിക്കത് ഭയങ്കര സങ്കടമായിപ്പോയി. എന്തൊക്കെ ന്യായം പറഞ്ഞാലും അത് രാമനുപോലും സഹിക്കാന്‍ പറ്റാത്തതാണ് എന്ന തോന്നലാണ് എനിക്കുണ്ടായത്. അതിന്റെ രാഷ്ട്രീയമൊന്നും പറയുന്നില്ല, എന്റെ വ്യക്തിപരമായൊരു തോന്നല്‍. അത്രയേയുള്ളൂ', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Kaithapram says Alayum Kattin Hridayam opus was written connected Babri Masjid demolition day

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article