ആ പാട്ട് രംഗത്ത് അഭിനയിക്കുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു, പിന്നീടാണ് അറിഞ്ഞത്; ഭര്‍ത്താവ് നല്‍കിയ പിന്തുണയെ കുറിച്ച് ഷംന കാസിം

3 weeks ago 6
അഭിനയത്തില്‍ അത്ര സജീവമല്ല എങ്കിലും, ഷംന കാസിം ഗസ്റ്റ് റോളില്‍ എത്തി ചെയ്യുന്ന പാട്ട് രംഗങ്ങള്‍ എന്നും വൈറലാവാറുണ്ട്. അത് തെലുങ്ക് ആണെങ്കിലും കന്നടയാണെങ്കിലും തമിഴ് ആണെങ്കിലും എല്ലാം. ഏറ്റവുമൊടുവില്‍ ഇപ്പോള്‍ തമിഴില്‍ ചെയ്ത ഒരു ഡാന്‍സ് വീഡിയോ ആണ് വൈറലാവുന്നത്. അതിന് പല കാരണങ്ങളുണ്ട്, നെല്‍സണ്‍ സംവിധാനം ചെയ്യുന്ന രജിനികാന്തിന്‍രെ ജയിലര്‍ 2 എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആ ഡാന്‍സ്, മാത്രമല്ല അനിരുദ്ധിന്റെ മ്യൂസിക്കും.

ജയില്‍ 2 വിലേക്ക് ഡാന്‍സ് നമ്പറിന് വിളിച്ചപ്പോള്‍ ആദ്യം വിശ്വസിച്ചിരുന്നില്ല, എന്തെങ്കിലും പ്രാങ്ക് ആയിരിക്കുമോ എന്നാണ് ആദ്യം കരുതിയത്. പക്ഷേ പ്രാങ്ക് ആവാന്‍ സാധ്യതയില്ല, എനിക്ക് പരിചയമുള്ള ആള് തന്നെയാണ് വിളിച്ചത്. എന്നാലും ആലോചിച്ചിട്ടേ ഉണ്ടാവൂ,എ ന്നെ തന്നെ ഫൈനലൈസ് ചെയ്യില്ലായിരിക്കും എന്നൊക്കെ കരുതി. അഥവാ കിട്ടിയില്ലെങ്കിലോ എന്നോര്‍ത്ത് ഭര്‍ത്താവിനോട് പോലും അക്കാര്യം പറഞ്ഞില്ല എന്ന് ഷംന കാസിം പറയുന്നു.

Samayam Malayalam4 കല്യാണവും, 5 ആഘോഷങ്ങളും! അനുമോളുടെ കല്യാണത്തിന് എത്ര ചടങ്ങുകളായിരുന്നു, എന്നാലും ഇതെങ്ങനെ ഇത്ര രഹസ്യമാക്കി?
പിന്നീട് ഞാന്‍ തന്നെയാണ് എന്നുറപ്പിച്ചത് അവര്‍ രണ്ടാമതും വിളിച്ചതിന് ശേഷമായിരുന്നു. രജനികാന്ത് സാരിനൊപ്പം ഒരു ഡാന്‍സ് നമ്പര്‍ എന്നാല്‍ എന്റെ സ്വപ്‌ന സാക്ഷാത്കാരമാണ്. എന്നിരുന്നാലും എന്റെ ഡ്രസ്സ് എന്തായിരിക്കും എന്നൊക്കെയുള്ള ആശങ്കയുണ്ടായിരുന്നു. സാരിയാണ് എന്നറിഞ്ഞപ്പോള്‍ ഡബിള്‍ ഹാപ്പിയായി. ഡാന്‍സ് മൂവിലെ പെര്‍ഫക്ഷന്‍ ഒന്നും പ്രശ്‌നമേ അല്ല, പൂര്‍ണയുടെ (ഷംന കാസിമിനെ തമിഴില്‍ അറിയപ്പെടുന്നത് പൂര്‍ണ എന്ന പേരിലാണ്) ഗ്രേസ് കറക്ടായി കിട്ടിയാല്‍ മതി, അത് മിസ്സാവരുത് എന്നായിരുന്നുവത്രെ സംവിധായകന്‍ നെല്‍സണിന്റെ നിര്‍ബന്ധം.

സത്യത്തില്‍ ആ പാട്ട് രംഗം ചെയ്യുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു എന്ന് ഷംന പറയുന്നു. പക്ഷേ അപ്പോള്‍ അറിയില്ലായിരുന്നു.അ ത് കഴിഞ്ഞ് അടുത്ത സോങ് ഷൂട്ടിന് മറ്റൊരു സെറ്റില്‍ എത്തിയപ്പോഴാണ് കണ്‍ഫോം ചെയ്യുന്നത്. ഇപ്പോള്‍ മകള്‍ പിറന്നു കഴിഞ്ഞു, ജയിലര്‍ ബേബി എന്നാണ് ഞാനവളെ വിളിക്കുന്നത്.


ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയുമൊക്കെ വലിയ സപ്പോര്‍ട്ട് എനിക്കുണ്ട് എന്ന് ഷംന കാസിം പറയുന്നു. ആദ്യത്തെ പ്രസവം കഴിഞ്ഞ ഉടനെയാണ് ഞാന്‍ മഹേഷ് ബാബുവിന്റെ സിനിമയിലെ ഡാന്‍സ് രംഗം ചെയ്തത്. അന്ന് ഞാന്‍ വണ്ണം വച്ചല്ലോ എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു, പക്ഷേ അന്നെനിക്കേറ്റവും പിന്തുണയും പ്രോത്സാഹനവും നല്‍കിയത് ഭര്‍ത്താവാണ് എന്ന് ഷംന പറയുന്നു. എനിക്ക് വേണ്ടി ഒരു ഡാന്‍സ് സ്റ്റുഡിയോയും അദ്ദേഹം തുറന്നു തന്നു. ഭര്‍ത്താവിന്റെ ഉമ്മയാമെങ്കിലും എന്റെ ഉമ്മയാണെങ്കിലും വളരെ അധികം സപ്പോര്‍ട്ടാണ്, അവരുടെ സപ്പോര്‍ട്ട് ഉള്ളത് കൊണ്ടാണ് മക്കളെ അവിടെയാക്കി എനിക്ക് കരിയറില്‍ ഫോക്കസ് ചെയ്യാന്‍ പറ്റുന്നത് എന്നും ഷംന കാസിം പറഞ്ഞു.
Read Entire Article