Published: June 09 , 2025 03:47 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലില്‍ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോട് ആറു റണ്‍സിനു തോറ്റെങ്കിലും, ഒരു ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യർ പഞ്ചാബ് കിങ്സിൽ വലിയ മാറ്റങ്ങളാണു കൊണ്ടുവന്നതെന്ന് ശശാങ്ക് സിങ് പറഞ്ഞു. ട്വന്റി20 ക്രിക്കറ്റിൽ നിലവിൽ അയ്യരേക്കാൾ മികച്ച ക്യാപ്റ്റനില്ലെന്നും ശശാങ്ക് സിങ് വ്യക്തമാക്കി. ‘‘അദ്ദേഹം ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം തരുന്നു, എല്ലാവരെയും ഒരുപോലെ കാണുന്നു. ശരിക്കും ലോകത്തിലെ തന്നെ മികച്ച ക്യാപ്റ്റനാണ് ശ്രേയസ്.’’– ശശാങ്ക് സിങ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചു.
‘‘ആര്‍ക്കെങ്കിലും എന്തെങ്കിലും നിർദേശങ്ങളുണ്ടെങ്കിൽ മത്സരത്തിന്റെ ഇടയിലായാലും എന്നോടു പറയണയെന്നാണ് അദ്ദേഹം പറയാറുള്ളത്. ശരിയാണെന്നു തോന്നിയാൽ ആരുടെ നിർദേശങ്ങളും ശ്രേയസ് സ്വീകരിക്കും. അത് അപൂർവമായൊരു കാര്യമാണ്.’’– ശശാങ്ക് സിങ് പറഞ്ഞു. ഐപിഎലിലെ രണ്ടാം ക്വാളിഫയറിനിടെ മുംബൈ ഇന്ത്യൻസിനെതിരെ റൺഔട്ടായതിന് ശശാങ്ക് സിങ്ങിനോട് ശ്രേയസ് അയ്യർ ദേഷ്യപ്പെട്ടിരുന്നു. എന്നാൽ അത് താൻ അർഹിച്ചിരുന്ന കാര്യമാണെന്നാണു ശശാങ്ക് സിങ് പറയുന്നത്.
‘‘ഞാൻ അതിന് അര്‍ഹനായിരുന്നു. അയ്യർ എന്നെ അടിക്കണമായിരുന്നു. ഈ സംഭവത്തിനു ശേഷം അച്ഛൻ എന്നോടു മിണ്ടിയിട്ടില്ല. ഞാൻ വളരെ അലസമായിട്ടായിരുന്നു അന്ന് ഓടിയത്. ബീച്ചിൽ നടക്കുന്നതു പോലെ. എന്നിൽനിന്ന് അങ്ങനെയൊന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പക്ഷേ അതിനു ശേഷം ശ്രേയസ് എന്നെ ഡിന്നറിനൊക്കെ കൊണ്ടുപോയി.’’– ശശാങ്ക് വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിനായി കൂടുതൽ റൺസ് നേടിയ ബാറ്റർമാരിൽ രണ്ടാം സ്ഥാനത്താണ് ശശാങ്ക് സിങ് ഉള്ളത്. 153 സ്ട്രൈക്ക് റേറ്റിൽ ബാറ്റു ചെയ്ത ശശാങ്ക് സിങ് 341 റൺസാണ് ആകെ നേടിയത്.
English Summary:








English (US) ·