Authored by: ഋതു നായർ|Samayam Malayalam•28 Aug 2025, 5:15 pm
വളരെ സിംപിൾ ആയൊരു വിവാഹം ആയിരുന്നു അന്നയുടേയും ജോസഫിന്റേയും. താര പരിവേഷങ്ങൾ ഒന്നും ഇല്ലാതെ നടന്നൊരു ചടങ്ങ്
ജോസഫ് അന്നം കുട്ടി അന്ന(ഫോട്ടോസ്- Samayam Malayalam)മാട്രിമോണിയൽ വഴി വിവാഹം ചെയ്യില്ലെന്ന് ചിന്തിച്ച തനിക്ക് പ്രതിജ്ഞ തെറ്റിക്കേണ്ടി വന്നെന്ന് ജോസഫ് അന്നംകുട്ടി ജോസ്. തന്റെ ജീവിത പങ്കാളിയായ അന്നയെ കണ്ടെത്തിയത് അവിടെനിന്നും ആണെന്ന് ജോസഫ് പറയുന്നു.
ഞങ്ങളുടെ വിവാഹ ദിവസത്തിലെ ചെറിയ ഓർമ്മകൾ മാത്രമാണ് ഈ വിഡിയോ,ആഘോഷങ്ങൾക്ക് പകരം ഉള്ളുതുറന്ന സംസാരങ്ങളായിരുന്നു,അലങ്കാരങ്ങൾക്ക് പകരം നിശബ്ദമായ പ്രാർത്ഥനകളായിരുന്നു,അടുത്തുള്ള ആൾക്കൂട്ടത്തിന് പകരം അകലെ നിന്ന് ആശംസകൾ അറിയിച്ച പ്രിയപ്പെട്ടവരുടെ സ്നേഹമായിരുന്നു. എന്തിന് ഇങ്ങനെയൊക്കെ എന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്... ഞങ്ങൾ വേണ്ടായെന്ന് വച്ച ആഘോഷങ്ങൾക്ക് പകരം എവിടെയോ, ആർക്കോ അവരുടെ പുതിയ സന്തോഷത്തിന്റെ തറക്കല്ല് വീണിട്ടുണ്ട്. എന്ന വാക്കുകളിലൂടെ ജോസഫ് തന്റെ വിവാഹവിശേഷങ്ങൾ പങ്കിടുന്നു.
ജോസഫ്: ഞാൻ അന്നയെ കാണുന്നത് മാട്രിമോണിയൽ വഴിയാണ്. ഒരിയ്ക്കലും മാട്രിമോണിയൽ വഴി വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്ത ഒരാൾ ആണ് ഞാൻ. പക്ഷേ അത് തെറ്റിക്കേണ്ടി വന്നു.ALSO READ:47 കാരൻ! എഞ്ചിനീയർ ജോലി ഉപേക്ഷിച്ച് ആങ്കറിങ്ങിലേക്ക് ഇറങ്ങി; ഫാമിലിയും സുഹൃത്തുക്കളും കാത്തിരിക്കുന്നു അദ്ദേഹത്തിന്റെ വരവിനായി
ജോസഫിന്റെ അച്ഛനും അമ്മയും: ഒരു ജോളി ടൈപ് ആണ് അവൻ. എപ്പോഴും തമാശ പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും ഇരിക്കും. വളരെ എനെർജെറ്റിക് ആണ്. ആക്റ്റീവ് ആയ ആളാണ് അവൻ.
അന്നയുടെ കുടുംബം: കുഞ്ഞിലേ മുതൽ എപ്പോഴും ടേക്ക് കെയർ ചെയ്യുന്ന ആളാണ്. എപ്പോഴും ഒരു സെക്കൻഡ് മദർ എന്ന ഫീൽ ആണ് എനിക്ക് കിട്ടാറ്. അതിപ്പോഴും തുടരുന്നു. ഞാൻ ആണ് ഇന്ററസ്റ്റ് അയച്ചത്.
അന്ന : ഈ പ്രൊഫൈൽ ആദ്യം അമ്മ കാണുന്നത് എന്റെ പിറന്നാളിന്റെ അന്നാണ്. അപ്പോൾ ഞാൻ പറഞ്ഞു ഫേക്ക് ആകും ജോസഫ് അന്നം കുട്ടിക്ക് മാട്രിമോണിയലിൽ അക്കൗണ്ട് തുറക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ എന്ന്.
ALSO READ: കുംഭമേളത്തിലെ വൈറൽ താരം മൊണാലിസ ഭോസ്ലെ മലയാളത്തിൽ, ആരുടെ നായികയായിട്ടാണെന്ന് അറിയാമോ?
ജോസഫ്: ആളുടെ പ്രൊഫൈൽ മാനേജ് ചെയ്യുന്നത് ആളുടെ അമ്മയാണ്. ഞാൻ കരുതിയത് ആളാണ് എന്നായിരുന്നു. പിന്നെ ഞങ്ങൾ സംസാരിച്ചു തുടങ്ങി അപ്പോൾ എല്ലാ കോളും ഒരു മണിക്കൂർ വരെയൊക്കെ പോകുന്നു. എന്ന് ജോസഫ് പറയുമ്പോൾ ശരിയാണ് ആ ഒരു ടൈം പോകുന്നത് നമ്മൾ അറിയുന്നേ ഉണ്ടായിരുന്നില്ല എന്ന അഭിപ്രായം ആണ് അന്ന പങ്കുവച്ചത്.
ജോസഫിന്റെ കുടുംബം: പിന്നെ വിവാഹജീവിതം സുഖകരമായി പോകണം എന്നുണ്ടെങ്കിൽ ഒന്ന് കണ്ണടച്ചാൽ മതിയാകും
എപ്പോഴും കണ്ണടച്ചാൽ അത്രയും നല്ലത് എന്ന തഗ് മറുപടിയാണ് ജോസഫിന്റെ അപ്പനും അമ്മയും പങ്കിട്ടത്.





English (US) ·